കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് ഹൈലൈറ്റ്സ്

  • By Staff
Google Oneindia Malayalam News

ഫിബ്രവരി 28 ബുധനാഴ്ച ധനമന്ത്രി യശ്വന്ത് സിന്‍ഹ ലോക്സഭയില്‍ അവതരിപ്പിച്ച 2001-2002 വര്‍ഷത്തേക്കുള്ള ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

  • ധനകാര്യബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
  • സിഗരറ്റിന് 15 ശതമാനം സര്‍ചാര്‍ജ്.
  • ആദായ നികുതി നിരക്കില്‍ മാറ്റമില്ല.
  • ധനകമ്മി 4.7 ശതമാനമാക്കി കുറച്ചു.
  • ഗൃഹ വായ്പ തിരിച്ചടക്കുന്നതില്‍ ഒന്നര ലക്ഷം രൂപ വരെ ആദായനികുതി ആനുകൂല്യം.
  • യുടിഐയുടെയും മൂച്ച്വല്‍ ഫണ്ടുകളുടെയും ഡിവിഡണ്ട് നികുതി 10 ശതമാനമായി കുറച്ചു.
  • ഒരു ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള ആദായനുകിത ദായകര്‍ക്ക് കൂടുതല്‍ ഇളവുകള്‍.
  • ഗുജറാത്ത് സെസ്സ് ഒഴിച്ചുള്ള സര്‍ചാര്‍ജ് ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി.
  • എല്ലാ കമ്പനികളും ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കണം.
  • ടെലികമ്മ്യൂണിക്കേഷന്‍സ്, വിവരസാങ്കേതിക വിദ്യ, വാര്‍ത്താവിതരണ വിഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കണ്‍വെര്‍ജന്‍സ് ബില്‍ കൊണ്ടുവരും.
  • മൂവി ക്യാമറ പോലുള്ള ഉല്‍പന്നങ്ങളുടെ കസ്റംസ് തീരുവ 25ല്‍ നിന്ന് 15 ശതമാനമായി കുറച്ചു.
  • റോഡുകളുടെ വികസനത്തിനായി 8,727 കോടി രൂപ നീക്കിവെച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 93 ശതമാനം കൂടുതലാണ് ഇത്.
  • ഒട്ടേറെ മേഖലയില്‍ സര്‍വീസ് നികുതി വരും.
  • സെക്കന്റ് ഹാന്റ് കാറുകളുടെ കസ്റംസ് തീരുവ കൂട്ടി.
  • വിവരസാങ്കേതിക വിദ്യ (ഐടി), ടെലികോം ഉല്‍പന്നങ്ങള്‍, സിമന്റ് എന്നിവയുടെ കസ്റംസ് തീരുവ കുറച്ചു.
  • തേങ്ങ, ഭക്ഷ്യ എണ്ണ, കാപ്പി, തേയില എന്നിവയുടെ ഇറക്കുമതി തീരുവ കൂട്ടി.
  • 2001-2002ല്‍ ഒരു ലക്ഷം സ്വയം സഹായ സംഘങ്ങളുമായി നബാര്‍ഡിനെ ബന്ധിപ്പിക്കും.
  • ആറു വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി.
  • ഇനി മുതല്‍ ഏകീകൃത എക്സൈസ് നിരക്കുകള്‍.
  • തയ്യാറാക്കിയ ആഹാരപദാര്‍ത്ഥങ്ങള്‍ എക്സൈസ് തീരുവയില്‍ നിന്ന് ഒഴിവാക്കും.
  • വിദേശ കമ്പനികളുടെ ഓഹരികള്‍ വാങ്ങാനുള്ള പരിധി കൂട്ടി.
  • പ്രൊവിഡണ്ട് ഫണ്ട്, മറ്റു സേവിംഗ് പദ്ധതികള്‍ എന്നിവയുടെ പലിശ നിരക്ക് 1.5 ശതമാനം കുറച്ചു.
  • പ്രാഥമിക വിദ്യാഭ്യാസം ദേശീയ വിദ്യാഭ്യാസ പദ്ധതിയില്‍ ലയിപ്പിക്കും.
  • മാര്‍ച്ച് ഒന്നു മുതല്‍ അഡ്മിനിസ്റേഡ് പലിശനിരക്ക് ഒന്നു മുതല്‍ 1.5 ശതമാനം വരെയായി നിജപ്പെടുത്തും.
  • കടം നല്കിയ തുക തിരിച്ചുപിടിക്കാന്‍ ഏഴ് റിക്കവറി ട്രൈബ്യൂണലുകള്‍ കൂടി സ്ഥാപിക്കും.
  • സമഗ്ര വസ്ത്രനിര്‍മ്മാണ പാര്‍ക്കുകള്‍ക്ക് പുതിയ പദ്ധതി2001-2002ലെ പദ്ധതിയേതര ചെലവ് 2,75,123 കോടി രൂപ.
  • പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി.
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തും.
  • പോസ്റല്‍ നിരക്കുകള്‍ പുതുക്കും.
  • ഊര്‍ജ വിതരണം സ്വകാര്യവല്‍ക്കരിക്കും.
  • വിദേശമൂലധന നിക്ഷേപ പരിധി 40ല്‍ നിന്ന് 49 ശതമാനമാക്കി.
  • റൂര്‍ക്കെ എഞ്ചിനീയറിംഗ് കോളേജ് ഐഐടിയായി ഉയര്‍ത്തും.
  • സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വിനോദയാത്രാ ബത്ത രണ്ടു വര്‍ഷത്തേക്ക് മരവിപ്പിച്ചു.
  • സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉള്ള കേന്ദ്ര സഹായം 37,969 രൂപയില്‍ നിന്ന് 40,644 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
  • ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് (ബിഎസ്ആര്‍ബി) ഇല്ലാതാക്കുന്നു.
  • 2001-2002 വര്‍ഷത്തേക്കുള്ള ചെലവ് 375,223 കോടി രൂപ
  • ഇന്ത്യന്‍ കമ്പനികള്‍ക്ക് അഞ്ച് കോടി ഡോളര്‍ വിദേശത്ത് നിക്ഷേപിക്കാം
  • കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് സുരക്ഷ
  • മാര്‍ച്ച് ഒന്നു മുതല്‍ പഞ്ചസാരയ്ക്ക് കിലോഗ്രാമിന് 13 രൂപ 25 പൈസ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X