കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്മാരില്ലാത്ത ഹിന്ദു കൂട്ടുകുടുംബം നിയമവിരുദ്ധം

  • By Staff
Google Oneindia Malayalam News

ദില്ലി: പുരുഷന്മാരില്ലാതെ സ്ത്രീകള്‍ മാത്രമുള്ള ഹിന്ദും കൂട്ടുകുടുംബം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചു.

ഹിന്ദുമതത്തിലെ ഒരു പുരുഷന്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ പിന്‍ഗാമികളായ സ്ത്രീകള്‍ക്ക് കൂട്ടുകുടുംബമായി തുടരാനാവില്ലെന്നും കുടുംബസ്വത്ത് വ്യക്തികളുടെ പേരിലാക്കി മാത്രമേ നിലനിര്‍ത്താനാവൂ എന്നും മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച പുറപ്പെടുവിച്ച വിധിയിലൂടെ സുപ്രീം കോടതി പ്രഖ്യാപിച്ചു.

ഹിന്ദുമതത്തിലെ ദയാഭാഗ വിഭാഗത്തില്‍പെട്ട ഹര്‍ഗോവിന്ദ് ദത്തയുടെ മരണശേഷം വിധവയായ സന്ധ്യാറാണിയും രണ്ട് പെണ്‍മക്കളും കൂട്ടുകുടുംബമായി കഴിഞ്ഞു വരികയായിരുന്നു. കുടുംബസ്വത്തിന്‍മേല്‍ മൂന്ന് പേര്‍ക്കും തുല്യമായ അവകാശം വന്നുചേര്‍ന്നു.

1973 ജൂലായ് 26ന് സന്ധ്യാറാണിയും മക്കളും തങ്ങളുടെ കുടുംബം വിഭജിക്കപ്പെട്ടിട്ടില്ലെന്നുള്ള ഒരു കരാറുണ്ടാക്കി. കുടുംബസ്വത്ത് കൂട്ടുകുടുംബത്തിന്റെ പൊതു അവകാശമാക്കി മാറ്റുകയും ചെയ്തു. ഇതിനാല്‍ ആദായനികുതി അടക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സന്ധ്യാറാണിയുടെ വാദം. ഇവര്‍ 1974 മുതല്‍ 1976 വരെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചുമില്ല.

ഇതിനെതിരെ റാഞ്ചി ആദായനികുതി കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

ജസ്റിസ് എസ്.പി.ബറൂച്ച, ജസ്റിസ് സന്തോഷ് ഹെഗ്ഡെ, ജസ്റിസ് വൈ.കെ. സഭര്‍വാള്‍ എന്നിവരടങ്ങിയ ബഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X