Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യവിതരണം കേന്ദ്രം ഏറ്റെടുക്കണം

തിരുവനന്തപുരം: ഭക്ഷ്യ സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ കേരള സര്‍ക്കാര്‍ എതിര്‍ത്തു. കേരളം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ നീക്കം ഭക്ഷ്യക്ഷാമത്തിനു വരെ വഴിവെക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞു.

സംസ്ഥാനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെങ്കില്‍ ഭക്ഷ്യവിതരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നായനാര്‍ പറഞ്ഞു. മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച രാത്രി മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിതരണത്തിനുള്ള ഭക്ഷ്യോല്പന്നങ്ങള്‍ സംസ്ഥാനങ്ങള്‍ സ്വയം കണ്ടെത്തണമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങളിലെ ഭക്ഷ്യമേഖലയിലും കാര്‍ഷിക മേഖലയിലും വന്‍ ആഘാതമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിതരണ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഈ സമ്പ്രദായം തകരുന്നതിനും ഇത് കാരണമാകും.

ഭക്ഷ്യവസ്തുക്കളുടെ വര്‍ദ്ധനവും കമ്മിയും എല്ലാ സംസ്ഥാനങ്ങളിലും ഒരു പോലെ വിലയിരുത്തുന്നത് ശരിയല്ലെന്ന് ഭക്ഷ്യമന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. കേരളം പൊതുവിതരണ സംവിധാനം വഴി 1,75,000 ടണ്‍ അരി വരെ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 30,000 ടണ്ണാക്കി കുറച്ച് ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുന്നു - ചന്ദ്രശേഖരന്‍നായര്‍ ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ കൂടുതലായതിനാല്‍ ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അരി ലഭിക്കും. സബ്സിഡിയിനത്തില്‍ സംസ്ഥാനത്തിന് വെറും 220 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നത് - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+