കോട്ടക്കടവിലെ ചുങ്കം പിരിവ് 15 ാം വര്‍ഷത്തിലേക്ക്
ഫറോഖ് : പതിനാല് വര്‍ഷം കഴിഞ്ഞിട്ടും കോട്ടക്കടവില്‍ ചുങ്കം പിരിവ് തുടരുന്നു. ചുങ്കം പിരിച്ചെടുക്കാന്‍ കരാര്‍ നല്കുക വഴി വര്‍ഷത്തില്‍ അഞ്ചു മുതല്‍ 10 ലക്ഷം വരെ സര്‍ക്കാരിലേക്ക് വരുമാനം ലഭിക്കുന്നുണ്ട്.
ഓരോ വര്‍ഷം കഴിയുമ്പോഴും നിര്‍ത്തുമെന്ന് പറയുകയല്ലാതെ ചുങ്കം പിരിവ് നിര്‍ത്തുന്നില്ല. അടുത്ത ഏപ്രില്‍ മുതല്‍ കരാറെടുക്കാനുള്ളവരെ ക്ഷണിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ പൊതുമരാമത്തു വകുപ്പ്.
പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന ടി.കെ. ഹംസയായിരുന്നു 1987-ല്‍ പാലം ഉദ്ഘാടനം ചെയ്തത്. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കാന്‍ പ്രധാന പങ്കു വഹിക്കുന്ന റോഡ് പാലമാണ് കോട്ടക്കടവ്. പാലത്തിന്റെ വരവോടെ പരപ്പനങ്ങാടി-ഫറോഖ് ദൂരം ഏകദേശം നാല് കിലോമീറ്ററോളം കുറഞ്ഞു. കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളുമടക്കം മൂന്നു ഡസനോളം ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ പാലത്തിലെ ചുങ്കം പിരിവ് ഇപ്പോള്‍ വാഹനങ്ങള്‍ക്ക് വിനയായിരിക്കുകയാണ്.












Click it and Unblock the Notifications