റഷ്യയില്‍ ആയുര്‍വേദത്തിന് അംഗീകാരം
ദില്ലി: ആയുര്‍വേദ ചികിത്സാരീതിക്ക് റഷ്യ ഔദ്യോഗിക അംഗീകാരം നല്‍കും. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച റഷ്യയിലെ പരമ്പര്യ ചികിത്സാരീതി വിദ്യാകേന്ദ്രം തലവന്‍ ഡോ. കപ്രീവ് അറിയിച്ചതാണിത്.
ഇന്ത്യന്‍ പരമ്പര്യ വൈദ്യ വകുപ്പ് സെക്രട്ടറി ഷൈലജ ചന്ദ്രയുമായി ചര്‍ച്ചകള്‍ നടത്തിയ റഷ്യന്‍ സംഘം ആയുര്‍വേദ ചികിത്സാരീതിക്കായി റഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രഡീഷണല്‍ മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതിയില്‍ പ്രത്യേക വിഭാഗം സ്ഥാപിക്കാന്‍ ധാരണയിലെത്തി. റഷ്യയില്‍ ആയുര്‍വേദം പഠിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്നും ഡോ. കപ്രീവ് അറിയിച്ചു.
അലോപ്പതിയേക്കാള്‍ വളരെ ചിലവു കുറഞ്ഞതും ഫലപ്രദവുമാണ് പരമ്പരാഗത ചികിത്സാരീതികളെന്ന് റഷ്യന്‍ സംഘം ചൂണ്ടിക്കാട്ടി. റഷ്യയില്‍ ഏറ്റവുമധികം സ്വാഗതം ചെയ്യപ്പെടുന്ന ചികിത്സാസമ്പ്രദായമായി ആയുര്‍വേദം മാറുമെന്നും അവര്‍ പറഞ്ഞു.
പരമ്പരാഗത രീതിയിലുള്ള എല്ലാ ചികിത്സാപദ്ധതികളെയും റഷ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രത്യേകം വിഭാഗത്തില്‍പെടുത്തുമെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications