ബാല്‍കോ പ്രമേയം പരാജയപ്പെട്ടു
ദില്ലി: ഭാരത് അലുമിനിയം കമ്പനിയുടെ ഓഹരി വില്‍പ്പനയ്ക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് അലുമിനിയം കമ്പനിയുടെ (ബാല്‍കോ) ഓഹരികള്‍ വില്‍ക്കുന്നതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് സിപിഎമ്മിലെ രൂപ്ചന്ദ് പാലാണ് ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. 119നെതിരെ 239 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്.
കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ബിഎസ്പി എന്നീ കക്ഷികള്‍ മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചു. മൂന്നംഗങ്ങള്‍ വിട്ടുനിന്നു.
ബാല്‍കോയുടെ ഓഹരിവില്‍പ്പന വഴി പ്രധാനമന്ത്രിയുടെ ഓഫീസ് 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഓഹരി വില്‍പ്പന മന്ത്രി അരുണ്‍ ഷൂറി പുച്ഛിച്ചു തള്ളി. എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രമേയം വോട്ടിനിട്ടത്.












Click it and Unblock the Notifications