കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല്‍കോ: ഹൈക്കോടതി കേസ് എടുക്കരുതെന്ന്

  • By Super
Google Oneindia Malayalam News

ദില്ലി: ഭാരത് അലുമിനിയം കമ്പനി സ്റ്റെര്‍ലൈറ്റ് ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച് ദില്ലി, ഛത്തീസ്ഗഢ് ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളിന്മേല്‍ മേല്‍ നടപടികള്‍ പാടില്ലെന്ന് സുപ്രീംകോടതി. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച ഒരു ഇടക്കാല ഉത്തരവിലൂടെയാണ് സുപ്രീംകോടതി ഇത് വ്യക്തമാക്കിയത്.

രണ്ടു ഹൈക്കോടതികളിലെയും കേസുകള്‍ സുപ്രീംകോടതിയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീംകോടതി മൂന്നംഗ ബഞ്ചിന്റെ വിധി. പല കോടതികളില്‍ കേസ് നടക്കുന്നത് പരസ്പര വിരുദ്ധമായ വിധികള്‍ക്കിടയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കമ്പനി സ്റ്റെര്‍ലൈറ്റിനു നല്‍കുന്നതിനെതിരേ ബാല്‍കോ എംപ്ലോയീസ് യൂണിയന്‍ നല്‍കിയ കേസാണ് ഛത്തീസ്ഗഢ് ഹൈക്കോടതിയിലേത്. അഭിഭാഷകനായ ബി.എല്‍. വധേര ബാല്‍കോ വില്‍പനയ്ക്കെതിരേ ദില്ലി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X