കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഡില്ലാത്തവര്‍ക്കും വോട്ടവകാശം നല്‍കണം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാന്‍ കഴിയാത്തവര്‍ക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവസരം നല്‍കണമെന്ന് യുഡിഎഫ് നേതാക്കള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

തിരിച്ചറിയില്‍ കാര്‍ഡ് വിതരണവേളയില്‍ കേരളത്തിനും രാജ്യത്തും പുറത്തുണ്ടായിരുന്നവര്‍ക്ക് കാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വോട്ടവകാശം നിഷേധിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ഗില്ലിനെ കണ്ട പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ പരിശോധിക്കാനായി മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് ഏ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഗില്ലിനെ സന്ദര്‍ശിച്ചത്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അതിനുള്ള അവസരം നല്‍കണമെന്നും സംഘര്‍ഷമുണ്ടാവാനിടയുള്ള മണ്ഡലങ്ങളില്‍ സംസ്ഥാനത്തിന് പുറത്തുള്ള സേനയെ നിയോഗിക്കണമെന്നും സംഘം കമ്മീഷണറോട് ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ ഗില്ലിനെ അറിയിച്ചു. വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

ഇ.അഹമ്മദ് എംപി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ശങ്കരനാരായണന്‍, തെന്നല ബാലകൃഷ്ണപിള്ള, കെ.ആര്‍.ഗൗരിയമ്മ, ആര്‍. ബാലകൃഷ്ണപിള്ള, സി.പി.ജോണ്‍, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X