വിമാനത്തകരാര്‍ പരിഭ്രാന്തി പരത്തി
കൊണ്ടോട്ടി: കുവൈറ്റില്‍ നിന്നുമെത്തിയ വിമാനം തകരാര്‍ മൂലം നിലത്തിറങ്ങാതെ 15 മിനിറ്റ് വട്ടമിട്ട് പറന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി.
മാര്‍ച്ച് നാല് ഞായറാഴ്ച 122 യാത്രക്കാരുമായി എത്തിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് ലാന്‍ഡിംഗ് ഗിയര്‍ തകരാറു മൂലം നിലത്തിറക്കാനാവാതെ വട്ടമിട്ട് പറന്നത്. വിമാനത്തിലെത്തുന്ന ഉറ്റവരെ കാത്ത് വിമാനത്താവളത്തിലെത്തിയ ബന്ധുക്കള്‍ ശരിക്കും പരിഭ്രാന്തിയിലായി.
വിമാനത്തിന്റെ ചക്രം പുറത്തുവരാനായി ഘടിപ്പിച്ചിട്ടുള്ള ഫ്ലാപ്പിനായിരുന്നു തകരാറ്. രാവിലെ 8.35ന് എത്തേണ്ടിയിരുന്ന വിമാനം നാല് മണിക്കൂര്‍ വൈകിയാണെത്തിയത്. എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ വിഭാഗത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദൂരദര്‍ശിനിയിലൂടെ തകരാറ് കണ്ടെത്തുകയായിരുന്നു. വിമാനത്തിനകത്തു നിന്നു തന്നെ തകരാറ് പരിഹരിച്ചു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനത്തിന്റെ ചെന്നൈയിലേക്കുള്ള സര്‍വീസ് റദ്ദാക്കി.












Click it and Unblock the Notifications