കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഗതാഗത സംവിധാനത്തില്‍ അഴിച്ചുപണി

  • By Staff
Google Oneindia Malayalam News

ദില്ലി: ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനും ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ഏകീകരിച്ച് പ്രവര്‍ത്തിക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.

മെട്രോസ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് ബസ്സില്‍ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

ഈ പദ്ധതിയനുസരിച്ച് 52 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ 45 മെട്രോസ്റേഷനുകളുണ്ടാവും. ഈ സ്റേഷനുകളോട് അനുബന്ധിച്ചു തന്നെ ബസ് സ്റാന്റുകളുമുണ്ടാവും. മെട്രോ തീവണ്ടികളിലെ യാത്രക്കാര്‍ക്ക് സ്റേഷനുകളിലെത്താനും പോവാനുമുള്ള സൗകര്യം ഇതോടെ വര്‍ധിക്കും.

2005ഓടെ പദ്ധതി നടപ്പില്‍ വരുത്താനാണ് ആലോചന. ഐഎസ്ബിടി, കൊണാട്ട് പ്ലേസ്, ത്രി നഗര്‍, രോഹിണി, വാസിപൂര്‍, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ദില്ലി യൂണിവേഴ്സിറ്റി, തിസ് ഹസാരി, ന്യൂ ദില്ലി സ്റേഷന്‍ എന്നീ പ്രധാന സ്ഥലങ്ങളക്കം 45 സ്ഥലങ്ങളിലാണ് സ്റേഷനുകളുണ്ടാവുക.

റോഡ്-തീവണ്ടി ഗതാഗത സംവിധാനം പദ്ധതി നടപ്പിലാക്കാനായി പുന:ക്രമീകരിക്കും. ഇപ്പോഴത്തെ ഗതാഗത സംവിധാനത്തെ കുറിച്ചും അവയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പഠനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

മെട്രോ തീവണ്ടികളിലും ബസ്സുകളിലും ഏകീകൃത കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനും ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇലക്ട്രോണിക് കാര്‍ഡുകളുപയോഗിച്ചാവും മെട്രോസ്റേഷനുകളില്‍ യാത്രക്കാര്‍ പ്രവേശിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X