Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിനിര്‍ത്തല്‍: പാക്കിസ്ഥാനെതിരെ അദ്വാനി

പോര്‍ട്ട് ബ്ലയര്‍: ജമ്മു കശ്മീരില്‍ ഏകപക്ഷീയമായി വെടിനിര്‍ത്തിയ ഇന്ത്യയുടെ നിലപാടിനോട് പ്രതികരിക്കാത്തതില്‍ പാക്കിസ്ഥാനെ കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി കുറ്റപ്പെടുത്തി.

കശ്മീരില്‍ ഭീകരവാദം വളര്‍ത്തുക എന്നത് പാക്കിസ്ഥാന്റെ ഒരു നയമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മൂന്നു ദിവസം സന്ദര്‍ശനം നടത്തിയ അദ്വാനി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.

പാക്കിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്എയുടെ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ക്കെതിരെ സുരക്ഷാ സേന പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സുഹൃദ്രാജ്യങ്ങളുടെ സഹായം തേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഭീകരവാദത്തെ തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ച് യുഎസ്, ബ്രിട്ടന്‍, ജര്‍മനി, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തിവരികയാണ്.

ജമ്മു കശ്മീരിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ജനങ്ങള്‍ സ്വാഗതം ചെയ്തു. ഇത് തെളിയിക്കുന്നത് ജനങ്ങള്‍ ഭീകരവാദത്തിനെതിരാണെന്നാണ്. അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+