Get Updates
Get notified of breaking news, exclusive insights, and must-see stories!

പോണ്ടിച്ചേരി ഭരണം കോണ്‍ഗ്രസിന് നല്‍കാം

ചെന്നൈ: കോണ്‍ഗ്രസ് എഐഎഡിഎംകെ സഖ്യത്തില്‍ ചേരുകയാണെങ്കില്‍ പോണ്ടിച്ചേരി ഭരണം കോണ്‍ഗ്രസിന് നല്‍കാമെന്ന് ജയലളിത.മാര്‍ച്ച് ആറ് ചൊവാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എഐഎഡിഎംകെ നേതാവ് ജയലളിത ഇതറിയിച്ചത്.

പോണ്ടിച്ചേരിയിലും തമിഴ്നാട്ടിലും രാമദാസിന്റെ പിഎംകെയുമായി ജയലളിത കഴിഞ്ഞ ദിവസം സഖ്യമുണ്ടാക്കിയിരുന്നു. ഈ സഖ്യമനുസരിച്ച് പോണ്ടിച്ചേരിയില്‍ ഭരണം കിട്ടിയാല്‍ രണ്ടര വര്‍ഷം എഐഎഡിഎംകെയും ബാക്കി രണ്ടര വര്‍ഷം പിഎംകെയും ഭരണം വീതം വയ്ക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസും ടിഎംസിയും സഖ്യത്തിന് തയ്യാറായാല്‍ എഐഎഡിഎംകെ യുടെ രണ്ടര വര്‍ഷത്തെ ഭരണം കോണ്‍ഗ്രസിന് നല്കാമെന്നാണ് ജയലളിത സമ്മതിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഎംസിക്കും കോണ്‍ഗ്രസിനും കൂടി 45 സീറ്റുകളും ജയലളിത വാഗ്ദാനം ചെയ്തു.

എഐഎഡിഎംകെ സഖ്യം തകര്‍ന്നുവെന്ന വാര്‍ത്തകള്‍ ജയ നിഷേധിച്ചു. കഴിഞ്ഞ ദിവസം പിഎംകെയുമായി ജയലളിത സീറ്റ് ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങിനെ ഒരു പ്രചാരണം വ്യാപകമായത്. തമിഴ് മാനില കോണ്‍ഗ്രസ് നേതാവ് മൂപ്പനാരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ജയ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+