Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയയുടെ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ്

ദില്ലി: പോണ്ടിച്ചേരിയില്‍ രണ്ടര വര്‍ഷത്തെ ഭരണവും തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനും തമിഴ് മാനില കോണ്‍ഗ്രസിനുമായി 45 സീറ്റുകളും നല്‍കാമെന്ന എ ഐ എ ഡി എം കെ നേതാവ് ജയലളിതയുടെ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ്. മാര്‍ച്ച് ആറ് ചൊവാഴ്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദാണ് ജയയുടെ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസിനുള്ള ആധിപത്യം ജയലളിതയുടെ ഔദാര്യമായി മാറ്റേണ്ടതില്ലെന്നും തുറന്നടിച്ചത്.

എ ഐ എ ഡി എം കെ സഖ്യത്തില്‍ കോണ്‍ഗ്രസും തമിഴ് മാനില കോണ്‍ഗ്രസും ചേരുകയാണെങ്കില്‍ പോണ്ടിച്ചേരിയില്‍ രണ്ടര വര്‍ഷത്തെ ഭരണവും തമിഴ്നാട്ടില്‍ ഇരു പാര്‍ട്ടികള്‍ക്കുമായി മത്സരിക്കാന്‍ 45 സീറ്റുകളും നല്‍കാമെന്ന് ജയലളിത നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും തമിഴ് മാനില കോണ്‍ഗ്രസിനും ഏകമനസാണുള്ളതെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. പട്ടാളി മക്കള്‍ കക്ഷിയെ ജയലളിത സഖ്യത്തില്‍ ചേര്‍ത്തതാണ് പ്രധാന പ്രശ്നമെന്നും ആസാദ് പറഞ്ഞു. പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയാല്‍ പി എം കെ അതിന്റെ ഭാഗമാകാന്‍ പാടില്ലെന്ന് ആസാദ് വ്യക്തമാക്കി. എന്നാല്‍ എ ഐ എ ഡി എം കെ യ്ക്ക് സര്‍ക്കാരില്‍ പങ്കാളിത്തമാകാം. മുപ്പതംഗ പോണ്ടിച്ചേരി നിയമസഭയില്‍ ഒമ്പത് അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഇപ്പോഴും ഏറ്റവും വലിയ ഒറ്റക്കക്ഷി.

പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസിനുള്ള ആധിപത്യത്തിന് ജയലളിത വിലപേശേണ്ടെന്ന് വ്യക്തമാക്കിയ ആസാദ് സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ പന്ത് ഇപ്പോഴും ജയലളിതയുടെ കോര്‍ട്ടില്‍ ആണെന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+