ആലുവയില്‍ പാലത്തിന് ശിലാസ്ഥാപനം നടത്തി
കൊച്ചി: ആലുവയില്‍ പെരിയാറിന് കുറുകെ മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമാന്തരമായി നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി മേജര്‍ ജനറല്‍ ബി.സി.ഖണ്ഡൂരി നിര്‍വഹിച്ചു.
കേരളത്തില്‍ ദേശീയപാതകളുടെ വികസനത്തിന് 130 കോടി രൂപയും സംസ്ഥാന ഹൈവേകളുടെ വികസനത്തിന് 27.68 കോടി രൂപയും സംസ്ഥാന ഹൈവേകളുടെ വികസനത്തിന് 27.68 കോടി രൂപയും ഗ്രാമീണറോഡുകള്‍ക്കായി 20 കോടി രൂപയും ഈ സാമ്പത്തികവര്‍ഷം അനുവദിച്ചിട്ടുണ്ടെന്ന് മേജര്‍ ജനറല്‍ ഖണ്ഡൂരി പറഞ്ഞു. ഈ മാസം 31നകം തുക ചെലവഴിച്ചില്ലെങ്കില്‍ പ്രയോജനമുണ്ടാവാതാരിക്കില്ല. ഈ വര്‍ഷത്തേക്ക് മാത്രമുള്ള വിഹിതമാണിത്.
റോഡ്, പാലം നിര്‍മാണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് വിവിധ നടപടികള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൈകൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കരാര്‍ കാലാവധിക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ബോണസ് നല്‍കും. നിര്‍മാണത്തിലുണ്ടാവുന്ന കാലതാമസത്തിന് പിഴ ഈടാക്കാനും പദ്ധതി ആവിഷ്കരിച്ചിട്ടിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മ സമാന്തരപാലം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കരാറുകാരായ എല്‍ആന്റ്ടി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഖണ്ഡൂരി അറിയിച്ചു.
പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി നഗരത്തില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകും. ആലുവ പുളിഞ്ചോട് മുതല്‍ അങ്കമാലി വരെയുള്ള നിര്‍ദിഷ്ട നാലുനിര ഹൈവേയുടെ പ്രയോജനം പൂര്‍ണമായി ലഭിക്കുന്നതിനും പാലം പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. ജനുവരി പതിനഞ്ചിനാണ് പാലത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചത്.












Click it and Unblock the Notifications