Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപ്പറമ്പില്‍ ബോംബേറ്; അഞ്ച് പേര്‍ക്ക് പരിക്ക്

തളിപ്പറമ്പ്: ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തളിപ്പറമ്പില്‍ നടന്ന ബോംബേറിലും കല്ലേറിലും അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ബിജെപി പ്രവര്‍ത്തകരായ ടി.കെ. സുനില്‍ (21), ഒ. രാജേഷ് (22), കെ.വി. രാഗേഷ് (19), പി. സുധീഷ് (22), കെ. സന്തോഷ് (24) എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്.

മാര്‍ച്ച് ആറ് ചൊവാഴ്ച പുലര്‍ച്ചെയാണ് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ചുമരെഴുത്ത് നടത്തുന്നത് സംബന്ധിച്ചുണ്ടായ വാക്കേറ്റമാണ് ബോംബേറില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. തൃച്ചംബരം റോഡില്‍ ചുമരെഴുതുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎമ്മുകാര്‍ ബോംബെറിയുകയായിരുന്നുവെന്ന് ബിജെപിക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ ബിജെപി പ്രവര്‍ത്തകരാണ് സിപിഎമ്മുകാര്‍ക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെ ബോംബെറിഞ്ഞതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. പൂക്കോത്ത് നടയിലുള്ള സിപിഎം ഓഫീസിന് നേരെ ബിജെപിക്കാര്‍ ബോംബെറിഞ്ഞെന്നും സിപിഎമ്മുകാര്‍ പറയുന്നു.

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് പാഞ്ഞെത്തിയ പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+