ആസ്ത്രേലിയക്ക് കൂറ്റന്‍ സ്കോര്‍
ദില്ലി: ബോര്‍ഡ് പ്രസിഡണ്ട്സ് ഇലവന്‍ ബൗളര്‍മാരെ അമ്മാനമാടിയ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റീവ് വോയും റിക്കിപോണ്ടിംഗും ത്രിദിനമത്സരത്തിന്റെ ആദ്യദിവസം ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റിന് 413 എന്ന കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി.
നാലു വിക്കറ്റിന് 164 റണ്‍സ് എന്ന നിലയില്‍ ആസ്ത്രേലിയ അല്പം പരുങ്ങലിലായപ്പോഴാണ് സ്റീവ് വോയും പോണ്ടിംഗും ഒന്നിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 171 റണ്‍സ് അടിച്ചുകൂട്ടി. സ്റീവ് വോ 109ഉം പോണ്ടിംഗ് 102ഉം റണ്‍സുകള്‍ നേടി പുറത്തായി.
കൊല്‍ക്കത്തയില്‍ രണ്ടാം ടെസ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് തലവേദനയായി സ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്റെയും സെഞ്ച്വറികള്‍. ബോര്‍ഡ് പ്രസിഡണ്ട് ഇലവന്റെ ബൗളര്‍മാര്‍ ആരും മികച്ച പ്രകടനം പുറത്തെടുത്തില്ലെന്നത് ഗാംഗുലിയുടെയും ടീം സെലക്ടര്‍മാരുടെയും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
സ്പിന്നര്‍ ശരണ്‍ദീപ് സിംഹ് നാലു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 23 ഓവറില്‍ 103 റണ്‍സ് വിട്ടുകൊടുത്തു. പരിചയസമ്പന്നനായ നരേന്ദ്ര ഹിര്‍വാനി രണ്ടു വിക്കറ്റെടുക്കാന്‍ 96 റണ്‍സ് വിട്ടുകൊടുക്കേണ്ടിവന്നു. ഈ ത്രിദിനമത്സരത്തിനു ശേഷമാണ് രണ്ടാം ടെസ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.












Click it and Unblock the Notifications