ഗോപീചന്ദ് ഫൈനലില്‍
ലണ്ടന്‍: ഇന്ത്യയുടെ പി. ഗോപീചന്ദ് ഓള്‍ -ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. മാര്‍ച്ച് 10 ശനിയാഴ്ച ലോക ഒന്നാം നമ്പര്‍ താരം ഡന്മാര്‍ക്കിന്റെ പീറ്റര്‍ ഗാദെ ക്രിസ്റ്റ്യന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗോപീചന്ദ് ഫൈനലില്‍ കടന്നത്.
ഓള്‍-ഇംഗ്ലണ്ട് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് ഒരു ഇന്ത്യാക്കരന്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതിനു മുമ്പ് 1980 ല്‍ പ്രകാശ് പദുക്കോണ്‍ ആണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരം. അന്ന് പദുക്കണ്‍ കിരീടം നേടിയിരുന്നു.
17-14,17-15 എന്ന ിനലയിലാണ് ഗോപീചന്ദ് ക്രിസ്റ്റ്യണ്‍സനെ സെമിയില്‍ പരാജയപ്പെടുത്തിയത്. രണ്ട് വന്‍ അട്ടിമറിയിലൂടെയായിരുന്നു ഗോപീചന്ദ് സെമിയിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ മാര്‍ച്ച് എട്ട് വെള്ളിയാഴ്ച ഒളിംപിക് ജേതാവ് ജിം പെങിനെയും ക്വാര്‍ട്ടറില്‍ ഡന്മാര്‍ക്കിന്റെ ആന്‍ഡേഴ്സ് ബോര്‍സണെയും തകര്‍ത്ത് അദ്ദേഹം സെമിയിലെത്തുകയായിരുന്നു.












Click it and Unblock the Notifications