പാര്‍ലമെന്റില്‍ ബഹളം; സഭ നിര്‍ത്തിവച്ചു
ദില്ലി: ആയുധ ഇടപാടില്‍ കോഴ വാങ്ങിയ സംഭവത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരു സഭകളിലും വീണ്ടും ബഹളമുണ്ടായി.
മാര്‍ച്ച് 14 ബുധനാഴ്ച ലോക്സഭ സമ്മേളിച്ചയുടന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ശാന്തരായിരിക്കാനുള്ള സ്പീക്കറുടെ അഭ്യര്‍ത്ഥന പ്രതിപക്ഷാംഗങ്ങള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണി വരെ സഭ നിര്‍ത്തി വയ്ക്കുന്നതായി സ്പീക്കര്‍ ജി. എം. സി. ബാലയോഗി പ്രഖ്യാപിച്ചു.
പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് രാജ്യസഭയും ഇന്നത്തേക്ക് നിര്‍ത്തി വച്ചു. മാര്‍ച്ച് 14 ബുധനാഴ്ച സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ പ്രധാനമന്ത്രിക്കെതിരായി മുദ്രാവാക്യം വിളിക്കുകയും സര്‍ക്കാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. സഭ സമ്മേളിച്ച് ഏഴ് മിനിട്ടുകള്‍ക്ക് ശേഷം സഭ പിരിയുന്നതായി അദ്ധ്യക്ഷന്‍ കൃഷ്ണകാന്ത് പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications