ഹിന്ദുജമാരുടെ ഹര്‍ജി തള്ളി
ദില്ലി: വിദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുജ സഹോദരന്മാര്‍ നല്‍കിയ ഹര്‍ജിയിന്മേലുള്ള വിധി മാര്‍ച്ച് 23 വെള്ളിയാഴ്ച ദില്ലി ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ബോഫോഴ്സ് കേസില്‍ ഒക്ടോവിയോ ക്വത്റോച്ചി, മാര്‍ട്ടിന്‍ അര്‍ഡ്ബോ എന്നിവരുടെ പേരിലുള്ള കേസുകളില്‍ നിന്ന് തങ്ങളുടെ കേസ് വേര്‍തിരിക്കണമെന്നും ഹര്‍ജിയില്‍ ഹിന്ദുജ സഹോദരന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിമേല്‍ നേരത്തെ വിധി പറയുകയാണെങ്കില്‍ 65 ദിവസമായി ഇന്ത്യയില്‍ കഴിയുന്ന ഹിന്ദുജ സഹോദരന്മാര്‍ക്ക് അത് ഉപകാരപ്രദമാവുമെന്ന് ചൂണ്ടിക്കാണിച്ച് ഹിന്ദുജ സഹോദരന്മാരുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ നല്‍കിയ സബ്മിഷന്‍ ജസ്റിസ് എസ്.കെ.അഗര്‍വാള്‍ സ്വീകരിച്ചില്ല.
മാര്‍ച്ച് 29ന് ഹിന്ദുജമാരുടെയും സിബിഐയുടെയും അഭിഭാഷകന്മാരോട് തന്റെ ചേംബറില്‍ ഹാജരാകാന്‍ ജഡ്ജി ആവശ്യപ്പെടുകയും ചെയ്തു. വിധി പുറപ്പെടുവിക്കും മുമ്പ് വിചാരണ കോടതിയിലുള്ള ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് അവ വേര്‍തിരിക്കാനായാണ് അഭിഭാഷകരോട് ചേംബറില്‍ ഹാജരാകാന്‍ ജഡ്ജി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications