ബാലകൃഷ്ണപിള്ളയ്ക്ക് ജാമ്യം
ദില്ലി: ഗ്രാഫൈറ്റ് കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രിയും കേരളകോണ്‍ഗ്രസ് (ബി) നേതാവുമായ ആര്. ബാലകൃഷ്ണ പിള്ള എംഎല്‍എയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്മാന് പി. കേശവപിള്ളയ്ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
ചീഫ് ജസ്റിസ് എ.എസ്. ആനന്ദ്, ജസ്റിസുമാരായ ആര്.സി. ലഹോതി, ബ്രിജേഷ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് മാര്‍ച്ച് 23 വെള്ളിയാഴ്ച വിധി പ്രഖ്യാപിച്ചത്. 20,000 രൂപയ്ക്കും തുല്ല്യതുകയ്ക്കുള്ള രണ്ടാള് ജാമ്യത്തിലുമാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
നേരത്തെ വിജിലന്‍സ് കോടതി ഇരുവര്‍ക്കും ഒരു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. 12,241,440 യൂണിറ്റ് വൈദ്യുതി കര്‍ണാടകത്തിലെ ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡിന് വിറ്റുവെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. കീഴ്ക്കോടതിയുടെ വിധി മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച ഹൈക്കോടതി ശരിവെച്ചിരുന്നു.
സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ജയിലില്‍ കഴിയുന്നതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അപ്പീല്‍ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് ബാലകൃഷ്ണപിള്ളയും കേശവപിള്ളയും മാര്‍ച്ച് 20ന് കോടതിയില്‍ കീഴടങ്ങി.
സുപ്രീം കോടതി ജാമ്യമനുവദിച്ചതിന്റെ രേഖകള്‍ വിജിലന്‍സ് കോടതിയില്‍ ലഭിച്ചാല്‍ ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിള്ളയ്ക്ക് പുറത്തിറങ്ങാം. ഇതിന് ഒന്നോ രണ്ടോ ദിവസമെടുക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications