കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോലിന്‍: കരുണാകരന്‍ ഒന്നാം പ്രതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു.

മുന്‍ ഭക്ഷ്യമന്ത്രി ടി. എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു, സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി. ജെ. തോമസ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍, പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി ഡയറക്ടര്‍മാരായ എസ്. സദാശിവന്‍, ശിവരാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

മാര്‍ച്ച് 23 വെള്ളിയാഴ്ച പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജസ്റിസ് കെ. ബാലകൃഷ്ണന്‍ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടക്കുമ്പോള്‍ കരുണാകരന്‍ എംപി അല്ലാതിരുന്നതിനാല്‍ ലോക്സഭാ സ്പീക്കറുടെ അനുമതി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് വേണ്ടെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞത്.

ഗൂഢാലോചനക്കുറ്റത്തിനാണ് ഐഎഎസ് ഉദ്യോഗസ്ഥരായ ജിജി തോംസണ്‍, പി.ജെ. തോമസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X