കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റെനോയെ പീഡിപ്പിച്ച മാനേജരെ പിരിച്ചുവിട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്റെനോഗ്രാഫറായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംസ്ഥാന ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ചിന്നതമ്പിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

ചിന്നത്തമ്പി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് സ്റെനോഗ്രാഫറായിരുന്ന യുവതി കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍, ലോകായുക്ത എന്നിവടങ്ങളിലും യുവതി പരാതി സമര്‍പ്പിച്ചിരുന്നു.

ചിന്നത്തമ്പി കോഴിക്കോട് തിരുവണ്ണൂര്‍ കോട്ടണ്‍മില്ലില്‍ മാനേജരായിരിക്കെയാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ചിന്നത്തമ്പിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അന്വേഷണ കമ്മീഷനായി നിയമിക്കപ്പെട്ട കോഴിക്കോട്ടുള്ള അഭിഭാഷകന്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിന്നത്തമ്പിയെ പിരിച്ചുവിട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X