കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് വിലക്ക്

  • By Super
Google Oneindia Malayalam News

കൊച്ചി: അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നത് ഹൈക്കോടതി തടഞ്ഞു.

കേരള മദ്യനിരോധന സമിതി ജനറല്‍ സെക്രട്ടറി ജയപ്രകാശ് നാരായണനും കലൂര്‍ ജോസഫും ചേര്‍ന്ന് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് മാര്‍ച്ച് 29 വ്യാഴാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.പുതിയ മദ്യ നയത്തിനെതിരെ നല്‍കിയിട്ടുള്ള വിവിധ ഹര്‍ജികള്‍ വാദം കേട്ട ശേഷം ഡിവിഷന്‍ ബഞ്ച് വിധി പറയാനായി മാറ്റി വച്ചു.

കോടതി ഉത്തരവിനെ തുടര്‍ന്ന് ഇരുന്നൂറോളം ബാറുകള്‍ പൂട്ടേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇവയില്‍ കൂടുതലും ഹോട്ടലുകളുമായും റസ്റോറന്റുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവയാണ്. വിദേശ മദ്യ നിയമത്തിലെ 13 (3) ചട്ടങ്ങള്‍ അനുസരിച്ച് ടു സ്റാര്‍ സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്കും റസ്റോറന്റുകള്‍ക്കും മാത്രമേ എഫ് എല്‍-3 പ്രകാരമുള്ളബാര്‍ ലൈസന്‍സ് നല്‍കാവൂ.

ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 200 മീറ്റര്‍ പരിധിക്കപ്പുറം മാത്രമേ ബാറുകള്‍ പ്രവര്‍ത്തിക്കാവൂ എന്നും നിയമമുണ്ട്.

സംസ്ഥാനത്ത് എഫ്എല്‍ - 3 ലൈസന്‍സ് അനുവദിച്ചിട്ടുള്ള 475 ഓളം ബാറുകളില്‍ ഭൂരിപക്ഷവും നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ജസ്റിസ് പി. കെ. ബാലസുബ്രഹ്മണ്യനും ജസ്റിസ് ടി. എം. ഹസന്‍പിള്ളയും അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ചട്ടങ്ങള്‍ ലംഘിക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ നിന്നും സര്‍ക്കാരിനെ തടഞ്ഞിട്ടുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X