Get Updates
Get notified of breaking news, exclusive insights, and must-see stories!

കില ഉദ്യോഗസ്തന് തടവും പിഴയും

തൃശൂര്‍: ഔദ്യോഗികാവശ്യത്തിനുള്ള അമ്പതിനായിരം രൂപ തിരിമറി നടത്തിയ കേസില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രഷന്‍(കി ല) ഫിനാന്‍സ് ഓഫീസര്‍ക്ക് തടവും പിഴയും ശിക്ഷ.

കില ഫിനാന്‍സ് ഓഫീസര്‍ പേരാമ്പ്ര മേലേത്ത് പറമ്പില്‍ എം.ആര്‍. രാമചന്ദ്രനാണ് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിക്കപ്പെട്ടത്. തൃശൂര്‍ വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജ് എസ്. സതീനാഥനാണ് കേസ് പരിഗണിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.

കില ഫിനാന്‍സ് ഓഫീസറായി 1993 ഡിസംബര്‍ 18 മുതല്‍ 1995 സപ്തംബര്‍ 17 വരെ സേവനമനുഷ്ഠിച്ച രാമച്രന്ദന്‍ 1994 ആഗസ്ത് ഒന്നിന് ഇന്ത്യന്‍ ബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ നിക്ഷേപിക്കാനായി കാനറ ബാങ്കിന്റെ മുളങ്കുന്നത്തുകാവ് ശാഖയില്‍ നിന്നും ഒന്നരലക്ഷം രൂപ എടുത്തിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപ മാത്രമാണ് ഇന്ത്യന്‍ബാങ്കില്‍ നിക്ഷേപിച്ചത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിനാലും രേഖകള്‍ മറച്ചുവച്ച് വിശ്വാസ വഞ്ചന കാട്ടിയെന്നും വിജിലന്‍സ് അന്വേഷണത്തില്‍ തെളിയുകയായിരുന്നു.

വിജിലന്‍സ് ഡി വൈ എസ് പി കെ .എ. ജോര്‍ജ്, കെ.വി. ഏബ്രഹാം, കെ. മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+