കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റംസ് ചെയര്‍മാനെ നീക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ബോര്‍ഡ് ചെയര്‍മാന്‍ ബി പി വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ തത്സ്ഥാനത്തു നിന്ന് നീക്കി. മാര്‍ച്ച് 31 ശനിയാഴ്ച സി ബി ഐ അധികൃതര്‍ വര്‍മ്മയുടെ വസതിയിലും ഓഫീസിലും റെയ്ഡ് നടത്തുന്നതിനിടയിലാണ് അദ്ദേഹത്തെ നീക്കം ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടായത്.

വര്‍മ്മ,ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് വഴി വിട്ട സഹായങ്ങള്‍ ചെയ്തു കൊടുത്ത് പ്രതിഫലം പറ്റിയതിനുള്ള തെളിവുകള്‍ സി ബി ഐ റെയ്ഡിനിടെ കണ്ടെത്തിയിരുന്നു.

വര്‍മ്മ അദ്ദേഹത്തിന്റെ പുത്രന്‍ സിദ്ധാര്‍ത്ഥ വര്‍മ്മ, ചെന്നൈയിലെ സ്വകാര്യസ്ഥാപനമായ എ കെ എന്റര്‍പ്രൈസസിന്റെ ഉടമ കിരണ്‍ കുമാര്‍ മൂല്‍ചന്ദ് , ഒരു ഇടനിലക്കാരന്‍ എന്നിവര്‍ക്കെതിരേ സി ബി ഐ മാര്‍ച്ച് 30 വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസന്വേഷണത്തിന്റെ ഭാഗമായാണ് ശനിയാഴ്ച റെയ്ഡ് നടത്തിയത്.

ബി പി വര്‍മ്മയുടെയും കുടുംബത്തിന്റേതുമായി വന്‍ സമ്പാദ്യങ്ങളുടെ രേഖകള്‍ വെളിവായിട്ടുണ്ടെന്നും കൂടുതല്‍ രേഖകള്‍ വെളിപ്പെടാനുണ്ടെന്നും സി ബി ഐ വക്താവ് അറിയിച്ചു.

എ കെ എന്റര്‍പ്രൈസസിന് കയറ്റുമതി നടത്താന്‍ വര്‍മ്മ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നും പകരം അനധികൃത വരുമാനം നേടിയെന്നുമാണ് സി ബി ഐ കേസ് .

ഒരു കള്ളക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 48 ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും സി ബി ഐ ശനിയാഴ്ച രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X