മാണി ഗ്രൂപ്പ് പിളര്‍പ്പിലേക്ക്...?
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പിളര്‍പ്പിന്റെ വക്കിലേക്കെത്തിക്കുന്നു.
യിലെയും യിലെയും സ്ഥാനാര്‍ത്ഥിനിര്‍ണയമാണ് മാണി ഗ്രൂപ്പിന് കീറാമുട്ടിയായിരിക്കുന്നത്. കടുത്തുരുത്തിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്റീഫന്‍ ജോര്‍ജിന് സീറ്റ് കൊടുത്തതാണ് പ്രശ്നമെങ്കില്‍ ഇടുക്കിയില്‍ കഴിഞ്ഞതവണ മത്സരിച്ച് തോറ്റ ജോയി വെട്ടിക്കുഴിക്ക് സീറ്റു കൊടുക്കാത്തതാണ് അസന്തുഷ്ടിക്ക് കാരണം.
കടുത്തുരുത്തിയില്‍ സ്റീഫന്‍ ജോര്‍ജിനെതിരായ വിഭാഗം നാലു ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ട് തിങ്കളാഴ്ച രാത്രി രഹസ്യയോഗം ചേര്‍ന്ന് ഭാവിയില്‍ നടക്കേണ്ട നടപടികള്‍ക്ക് രൂപം നല്‍കി. ജേക്കബ് ഗ്രൂപ്പ് വിട്ടു വന്ന പി.എം. മാത്യു, പി.സി. തോമസ് എം.പി, ജോയി നടുക്കര, സ്കറിയാ തോമസ് എന്നീ സെക്രട്ടറിമാരാണ് മാണിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഏപ്രില്‍ മൂന്ന് ചൊവാഴ്ച കടുത്തുരുത്തിയില്‍ പ്രതിഷേധന പ്രകടനം നടത്താനും വിമതയോഗം തീരുമാനിച്ചു.
ഈ മണ്ഡലത്തില്‍ കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണിക്ക് സീറ്റു കൊടുക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി ലിസ്റിന് അന്തിമ രൂപമായപ്പോള്‍ മാണിയുടെ മകന്‍ പുറത്തായി. ഈ നീക്കത്തിനു പിന്നിലുള്ളവരെ ഒതുക്കാനാണ് മാണി മണ്ഡലത്തിനു പുറത്തുള്ള സ്റീഫന്‍ ജോര്‍ജിനെ കൊണ്ടുവന്നതെന്ന് വിമതവിഭാഗം കരുതുന്നു.
ഇടുക്കിയിലാകട്ടെ ജോയി വെട്ടിക്കുഴിക്ക് സീറ്റു കൊടുക്കാത്തതിലുള്ള പ്രതിഷേധം കട്ടപ്പന മണ്ഡലം ഓഫീസ് തകര്‍ക്കുന്നതു വരെ എത്തി. ഏപ്രില്‍ രണ്ട് തിങ്കളാഴ്ച രാത്രിയാണ് മണ്ഡലം ഓഫീസ് ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തത്. ഓഫീസിലുണ്ടായിരുന്ന ബഞ്ചുകളും മേശകളും പി.ടി. ചാക്കോയുടെ ചിത്രവും അക്രമികള്‍ തകര്‍ത്തു. പാരകൊണ്ട് കുത്തി ചുമരിടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കല്ലേറിനെ തുടര്‍ന്ന് ആസ്ബസ്റ്റോസ് കൊണ്ടുണ്ടാക്കിയ ഓഫീസിന്റെ മേല്‍ക്കൂര തകര്‍ന്നു.












Click it and Unblock the Notifications