കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ചിദംബരത്തെ പുറത്താക്കി

  • By Staff
Google Oneindia Malayalam News

ചെന്നൈ: മുന്‍ കേന്ദ്രധനകാര്യമന്ത്രി പി ചിദംബരത്തെ തമിഴ് മാനില കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. ചിദംബരത്തോടൊപ്പം മറ്റ് മൂന്ന് പേരെയും പുറത്താക്കിയിട്ടുണ്ട്.

ചിദംബരത്തെ കൂടാതെ എംഎല്‍എമാരായ ബി.രംഗനാഥന്‍, എ.സുന്ദരം, ടിഎംസി ശിവഗംഗ ജില്ലാ പ്രസിഡന്റ് കാസിലിംഗം എന്നിവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഇവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തതായി ഏപ്രില്‍ 15 ഞായറാഴ്ച തമിഴ് മാനില കോണ്‍ഗ്രസ് പത്രക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെപേരില്‍ നാലു പേരെയും 2001 മാര്‍ച്ച് 22 ന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി കെ മൂപ്പനാര്‍ രൂപീകരിച്ച പാര്‍ട്ടിയാണ് തമിഴ് മാനില കോണ്‍ഗ്രസ്. മൂപ്പനാരോടൊപ്പം കോണ്‍ഗ്രസ് വിട്ട നേതാവാണ് പി ചിദംബരം. ഐ കെ ഗുജ്റാലിന്റേയും എച്ച് ഡി ദേവെഗൗഡയുടെയും മന്ത്രി സഭകളില്‍ തമിഴ് മാനില കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചിദംബരം കേന്ദ്രധനകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.

അടുത്ത കാലത്ത് മൂപ്പനാരുടെ പല നയങ്ങളേയും ചിദംബരം എതിര്‍ത്തിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി എം സി ,കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ജയലളിത നയിക്കുന്ന എ ഐ എ ഡി എം കെ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതിനോടും ചിദംബരം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.

അടുത്ത കാലത്തായി ബി ജെ പിയുമായി ചിദംബരം നല്ല ബന്ധം സ്ഥാപിച്ചെടുത്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ അദ്ദേഹം പാര്‍ട്ടി വിട്ട് ബി ജെ പി യില്‍ ചേരുമെന്നു പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X