Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലയില്‍ ഓട്ടോ-ടാക്സി സമരം പിന്‍വലിച്ചു

ദില്ലി: ദില്ലിയില്‍ രണ്ടു ദിവസമായി നടന്നുവരികയായിരുന്ന ഓട്ടോ-ടാക്സി സമരം പിന്‍വലിച്ചു. ഓട്ടോറിക്ഷകളിലും ടാക്സികളിലും ഇലക്ട്രോണിക് മീറ്ററുകള്‍ ഘടിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

ഇലക്ട്രോണിക് മീറ്ററുകള്‍ അവകാശപ്പെടുന്നതു പോലെ വിശ്വസനീയമല്ലെന്നും ഏറെ ചെലവ് കൂടിയതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഓട്ടോ-ടാക്സി യൂണിയനുകള്‍ സമരം നടത്തിയത്. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഏപ്രില്‍ 17 ചൊവാഴ് യൂണിയനുകള്‍ സമരം പിന്‍വലിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സമരം തുടങ്ങിയത്.

ഇലക്ട്രോണിക് മീറ്ററുകള്‍ സ്ഥാപിക്കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് ആള്‍ ദില്ലി ട്രാന്‍സ്പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റി വക്താവ് അറിയിച്ചു. അതേ സമയം വന്‍ചെലവ് വരുത്തുന്ന ഇലക്ട്രോണിക് മീറ്ററുകള്‍ ഓട്ടോകളിലും ടാക്സികളിലും സ്ഥാപിക്കണമെന്ന നിര്‍ദേശത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി മുതല്‍ ഇലക്ട്രോണിക് യന്ത്രം ഘടിപ്പിച്ച ഓട്ടോകള്‍ക്കും ടാക്സികള്‍ക്കും മാത്രമേ ഫിറ്റ്നസ് ടെസ്റില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്ന് ദില്ലി ഗതാഗത മന്ത്രി പര്‍വേസ് ഹാഷിം അറിയിച്ചു. ഒക്ടോബര്‍ ഒന്നിനു ശേഷം നിര്‍മിക്കുന്ന ഓട്ടോകളില്‍ ഇലക്ട്രോണിക് മീറ്ററുകള്‍ ഉണ്ടാവണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+