പി.ഇ.ഉഷ സത്യാഗ്രഹം തുടങ്ങി
കോഴിക്കോട്: സര്‍വകലാശാല നീതി കാണിക്കണമെന്ന് ആവശ്യപ്പെട്ട് കലിക്കറ്റ് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ പി.ഇ.ഉഷ യൂണിവേഴ്സിറ്റിക്കു മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു.
തനിക്കെതിരെ ജോലിസ്ഥലത്ത് അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹം. ഏപ്രില്‍ 18 ബുധനാഴ്ച രാവിലെ സ്ത്രീവിമോചക പ്രവര്‍ത്തക കെ.അജിതയാണ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്.
പ്രശ്നത്തില്‍ ചാന്‍സലറെ ഇടപെടുവിക്കാന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍വകലാശാല അധികൃതരാണെന്നായിരുന്നു ചാന്‍സലറായ ഗവര്‍ണറുടെ നിലപാട്.
വനിതാ കമ്മിഷന് റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും ഉഷയ്ക്ക് അനുകൂലമായിരുന്നിട്ടും ഉഷയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ ഇതേവരെ തയ്യാറായിട്ടില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications