കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ സാമ്പത്തികമാന്ദ്യമില്ല

  • By Staff
Google Oneindia Malayalam News

ബെര്‍ലിന്‍: കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍ക്കും സോഫ്റ്റ്വെയര്‍ കമ്പനികള്‍ക്കും സന്തോഷവാര്‍ത്ത. യുഎസില്‍ സാമ്പത്തികമാന്ദ്യമില്ലെന്നും 2001 ജൂലായോടെ യുഎസ് സാമ്പത്തിക നില ഏറെ മെച്ചപ്പെടുമെന്നും കാര്യകാരണങ്ങള്‍ സഹിതം വിവരിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് കമ്പ്യൂട്ടര്‍ മേഖലയില്‍ ഏറെ പ്രതീക്ഷ പകര്‍ന്നിരിക്കുന്നു.

ജര്‍മ്മനിയിലെ പ്രശസ്തമായ ആറ് സാമ്പത്തിക പഠന സ്ഥാപനങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ നിഗമനം. അടുത്തിടെ കണ്ടുവന്ന കുത്തനേയുള്ള സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന് യുഎസ് ഉടനെ കരകയറുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിന്റെ മൊത്തം ആഭ്യന്തരോല്പാദനത്തില്‍ 2000 ല്‍ അഞ്ച് ശതമാനം വളര്‍ച്ച കണ്ടിരുന്നു. 2001 ല്‍ യുഎസ് സാമ്പത്തിക നിലയില്‍ 1.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും 2002 ല്‍ ഈ വളര്‍ച്ച 2.5 ശതമാനമായി ഉയരുമെന്നും പഠനം അഭിപ്രായപ്പെടുന്നു.

കടുത്ത സാമ്പത്തികമാന്ദ്യമല്ല, മറിച്ച് മന്ദഗതിയിലുള്ള വളര്‍ച്ചയാണ് യുഎസില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് -റിപ്പോര്‍ട്ടില്‍ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ രോഗലക്ഷണങ്ങള്‍ യുഎസ് അടുത്തിടെ കാണിച്ചിരുന്നു. ഇതിന്റെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതലായി പ്രതിഫലിച്ചത് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ മേഖലയിലാണ്. ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അമേരിക്കയില്‍ നിന്നുള്ള തൊഴില്‍ സാധ്യതകളുപയോഗിച്ച് പെട്ടെന്ന് വളര്‍ന്ന സോഫ്റ്റ്വെയര്‍ കമ്പനികള്‍ക്ക് വളര്‍ച്ച വഴിമുട്ടി. എന്നാല്‍ ഇതൊന്നും ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണമല്ലെന്ന് പഠന റിപ്പോര്‍ട്ട് വാദിക്കുന്നു.

അതേ സമയം ജപ്പാന്റെ സാമ്പത്തിക പരാധീനത തുടരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജപ്പാന്‍ അടുത്തൊന്നും കരകയറുന്ന ലക്ഷണമില്ല. 2000ല്‍ ജപ്പാന്റെ മൊത്തം ആഭ്യന്തരോല്പാദനത്തില്‍ 1.7 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ 2001ല്‍ ഇത് വെറും 0.8 ശതമാനമായി കുറയും. 2002ല്‍ 1.4 ആയി ഉയരാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജര്‍മ്മന്‍ ഇന്‍സ്റിട്യൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് , വേള്‍ഡ് ഇക്കണോമിക് ആര്‍ക്കൈവ് എന്നിവയടക്കം ജര്‍മ്മനിയിലെ പ്രസിദ്ധമായ ആറ് സാമ്പത്തിക ഗവേഷണസ്ഥാപനങ്ങളാണ് ഈ പഠനത്തിന് പിന്നില്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X