വോട്ടര്‍ പട്ടിക തിരുത്തിയതിനെതിരെ ഹര്‍ജി
കൊച്ചി: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്നും രണ്ട് ലക്ഷം പേരെ നീക്കം ചെയ്ത നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ഹര്‍ജിയിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. അഡ്വ. ബ്ലെയ്സ്. കെ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് മെയ് രണ്ട് വ്യാഴാഴ്ചഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഇത്രയധികം പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. മരിച്ചവരെയും താമസസ്ഥലത്ത് ഇല്ലാത്തവരെയും പട്ടികയില്‍ നിന്നും നീക്കം ചെയ്യണമെന്ന കമ്മീഷന്‍ നിര്‍ദേശം അനുസരിച്ചാണ് പേരുകള്‍ നീക്കം ചെയ്യപ്പെട്ടത്.
വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴും പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിനാല്‍ പേരില്ലാത്തവര്‍ക്ക് പരാതി നല്‍കാനുള്ള സാവകാശം പോലും ലഭിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications