Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുമുന്നണി ക്രമക്കേടുകള്‍ കാട്ടുന്നു: ആസാദ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വ്യാപകമായ രീതിയില്‍ ക്രമക്കേടുകള്‍ നടത്തുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ആരോപിച്ചു. സംസ്ഥാനത്താകെ എല്‍ഡിഎഫ് നടത്താന്‍ പോകുന്ന അഴിമതിയുടെയും കൃത്രിമത്വത്തിന്റെയും തുടക്കമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കണ്ടത്.

സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്പീക്കര്‍ എം. വിജയകുമാറിന്റെ തിരഞ്ഞെടുപ്പ് പോസ്ററുകള്‍ അച്ചടിച്ചത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. കേരളമാകെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ അതിന്റെ അനന്തര ഫലങ്ങളും അനുഭവിക്കാന്‍ അവര്‍ തയ്യാറെടുക്കണമെന്ന് ഗുലാംനബി മുന്നറിയിപ്പു നല്കി.

ഈ വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്ന എല്‍ഡിഎഫിനെതിരെ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഗുലാംനബി ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ എം.എസ്. ഗില്ലിന് അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

വോട്ടര്‍ പട്ടികയുടെ കാര്യത്തിലും അനീതി

ഓഡിയോ വിഷ്വല്‍ ആന്റ് റിപ്രോഗ്രാഫിക് സെന്ററില്‍ സ്പീക്കറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം. വിജയകുമാറിന്റെ പോസ്ററുകള്‍ അച്ചടിച്ചത് ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എല്‍ഡിഎഫിനു വേണ്ടി സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുകയാണ്. വോട്ടര്‍ പട്ടിക പോലും ഇതുവരെയും കോണ്‍ഗ്രസിന് നല്കിയിട്ടില്ല. കടുത്ത അനീതിയും വെട്ടിനിരത്തലുകളുമാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നത്.

രജിസ്റര്‍ ചെയ്ത പാര്‍ട്ടികള്‍ക്കെല്ലാം വോട്ടര്‍പട്ടിക നല്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പോലും കാറ്റില്‍ പറത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇടതുമുന്നണിക്ക് ഗുണകരമായ രീതിയിലാണ് വോട്ടര്‍പട്ടികയില്‍ ഭൂരിഭാഗം പേരുകളും നീക്കം ചെയ്തിരിക്കുന്നത്. യുഡിഎഫ് വോട്ടര്‍മാരെയാണ് ഈ രീതിയില്‍ ഒഴിവാക്കിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+