Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ലോറി മരിക്കാന്‍ കാരണം കോണ്‍ഗ്രസ്സെന്ന്

തിരുവനന്തപുരം: വിമോചനസമരകാലത്ത് വലിയതുറയില്‍ ഫ്ലോറി എന്ന സ്ത്രീ പൊലീസ് വെടിവയ്പില്‍ മരിക്കാന്‍ കാരണം കോണ്‍ഗ്രസ്സാണെന്ന് ഫ്ലോറിയുടെ ഭര്‍ത്താവ് മൈക്കിള്‍ പെരിസന്തി ആരോപിച്ചു. മെയ് നാല് വെള്ളിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മൈക്കിള്‍ ഈ ആരോപണം ഉന്നയിച്ചത്. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. വി. രാഘവനു വേണ്ടി മൈക്കിളിന്റെ മകന്‍ പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് മൈക്കിളിനെ ഇടതുമുന്നണി രംഗത്തിറക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഇതു വരെയും അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയേയും പൊലീസിനെയുമായിരുന്നു മൈക്കിള്‍ കുറ്റപ്പെടുത്തിയിരുന്നത്. എന്നാല്‍ പൊലീസിനെ ജനക്കൂട്ടം തടഞ്ഞുനിര്‍ത്തി തല്ലിയപ്പോള്‍ അവര്‍ വെടിവയ്ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നാണ് മൈക്കിള്‍ ഇപ്പോള്‍ പറയുന്നത്. പൊലീസുകാരും മനുഷ്യരല്ലേ. അവര്‍ക്കും അമ്മയും സഹോദരങ്ങളുമൊക്കയില്ലേ. കോണ്‍ഗ്രസുകാര്‍ നമ്മെ അവിടേയ്ക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. -മൈക്കിള്‍ പറഞ്ഞു.

കഴിഞ്ഞ 43 വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രചാരണവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന മൈക്കിള്‍ വളരെ പെട്ടെന്ന് കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുകയാണ്. 43 വര്‍ഷമായി കോണ്‍ഗ്രസുകാര്‍ തന്നെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ വീടുകള്‍ തോറും കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും അവര്‍ തനിക്ക് ഒരു സഹായവും ചെയ്തില്ലെന്നും മൈക്കിള്‍ പറഞ്ഞു.

ഇപ്പോഴത്തെ എംഎല്‍എയും തിരുവനന്തപുരം വെസ്റ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമാ യ ആന്റണി രാജു എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ താന്‍ ഇതു വരെ സഹായത്തിനായി പോയിട്ടില്ലെന്ന് മൈക്കിള്‍ പറഞ്ഞു. തനിക്ക് സഹായം ചെയ്തിട്ടില്ലെങ്കിലും ആന്റണി രാജു നാടിന് വികസനം വരുത്തി.

എല്ലാവരും തിരഞ്ഞെടുപ്പ് കാലത്ത് വരും. യോഗസ്ഥലത്ത് കൊണ്ടിരുത്തിയിട്ട് ഇതു ഫ്ലോറിയുടെ ഭര്‍ത്താവാണെന്ന് പറയും. അവരുടെ കാര്യം കഴിയുമ്പോള്‍ പോകുകയും ചെയ്യും. എന്തായാലും ഞാന്‍ ആരുടെയും മുന്നില്‍ ഭിക്ഷ യാചിച്ച് ചെല്ലുന്നില്ല. കോണ്‍ഗ്രസുകാര്‍ മുന്‍പ് ചെയ്തിരുന്നതല്ലേ ഇപ്പോള്‍ ആന്റണി രാജുവും ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അത് അംഗീകരിക്കാന്‍ മൈക്കിള്‍ തയ്യാറായില്ല. കോണ്‍ഗ്രസുകാരുടെ കൊള്ളരുതായ്മ കാരണമാണ് താന്‍ ഇപ്പോള്‍ മാറുന്നതെന്നും തന്റെ മകന്‍ കോണ്‍ഗ്രസിന് അനുകൂലമായി പ്രസ്താവന ഇറക്കിയതിനാലാണ് വാര്‍ത്താസമ്മേളനത്തിന് ഒരുങ്ങിയതെന്നും മൈക്കിള്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+