Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: യുഡിഎഫിനായി അവസാനവട്ടം പ്രചരണത്തിനായി മെയ് അഞ്ച് ശനിയാഴ്ച കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സോണിയാഗാന്ധി തിരുവനന്തപുരത്തെത്തി. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അവര്‍ ഒഴിഞ്ഞു മാറി.

കേരളത്തില്‍ ബിജെപി വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യം അവരെ ചൊടിപ്പിക്കുകയായിരുന്നു. പ്രത്യേക വിമാനത്തില്‍ എത്തിയ സോണിയ ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് തിരിക്കുന്നതിന് മുന്‍പ് അല്പസമയം വിശ്രമത്തിനായാണ് വിമാനത്താവളത്തിലെ ലോഞ്ചിലേക്ക് എത്തിയത്.

ഹെലികോപ്ടറിലേക്ക് കയറാന്‍ ലോഞ്ചില്‍ നിന്ന് പുറത്ത് വന്ന അവര്‍ പത്രലേഖകരോട് സംസാരിക്കാന്‍ തയാറായെങ്കിലും ആദ്യത്തെ ചോദ്യം കേട്ട് ചൊടിച്ച് ധൃതിയില്‍ നടന്നു നീങ്ങുകയായിരുന്നു. ബിജെപിയുടെ വോട്ട് കേരളത്തില്‍ യുഡിഎഫ് സ്വീകരിക്കുമോ എന്നായിരുന്നു ചോദ്യം. അല്പസമയം ആലോചിച്ച ശേഷം യുഡിഎഫ് ജയിക്കും എന്ന് മാത്രം പറഞ്ഞ് അവര്‍ നടന്നു നീങ്ങുകയായിരുന്നു.

തുടക്കത്തിലെ ചോദ്യം തന്നെ നെഗറ്റീവ് ആയതിനാലാണ് സോണിയ പത്രലേഖകരെ ഒഴിവാക്കിയതെന്ന് ഒപ്പമുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞ തവണയും കേരളത്തിലെ പത്രലേഖകരെ സോണിയ ഭയന്നോടുകയായിരുന്നുവെന്ന് ചില പത്രലേഖകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആസാദ് അത് നിഷേധിക്കുകയായിരുന്നു.

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സോണിയയെ കെ. കരുണാകരനും ആന്റണിയും ഉള്‍പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്ത് വിശ്രമിച്ച സോണിയ ഉച്ചയ്ക്ക് കൊല്ലം ആശ്രാമം മൈതാനത്തിലിറങ്ങും. അവിടെ 39 കൊല്ലം മുന്‍പ് ജവഹര്‍ലാല്‍നെഹ്രു പ്രസംഗിച്ച കോണ്‍ഗ്രസ് ഭവന്‍ ഗ്രൗണ്ടിലാണ് സോണിയ പ്രസംഗിക്കുക.

കൊല്ലം ജില്ലയിലെ 12 യുഡിഎഫ് സ്ഥാനാര്‍ത്ഥികളെയും അവര്‍ പരിചയപ്പെടുത്തും. ഉച്ചകഴിഞ്ഞ് ആന്റണിക്കുവേണ്ടി അവര്‍ പ്രസംഗിക്കും. ചേര്‍ത്തല ദേവീക്ഷേത്രമൈതാനിയില്‍ ഉച്ചയ്ക്ക് 3.30നാണ് സോണിയ പ്രസംഗിക്കുക..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+