Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വ്യാജമദ്യം പെരുകി: സോണിയ

കൊല്ലം: ഇടതുമുന്നണി ഭരണത്തില്‍ കേരളത്തില്‍ വ്യാജമദ്യം പെരുകിയെന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആരോപിച്ചു. മെയ് അഞ്ച് ശനിയാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സോണിയ. കല്ലുവാതുക്കലിന്റെ നാടായതുകൊണ്ടാകാം മദ്യത്തെപ്പറ്റി സോണിയാ കൂടുതല്‍ സംസാരിച്ചു.

ഇപ്പോഴും കേരളത്തില്‍ വ്യാജമദ്യം പെരുകിവരികയാണെന്നും സോണിയ പറഞ്ഞു. ഇതിനെ തടയാന്‍ ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതിന്റെ ഉദാഹരണമാണ് കല്ലുവാതുക്കല്‍ ദുരന്തം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വ്യാജമദ്യം തടയുമെന്നും ചാരായനിരോധനം കൂടുതല്‍ ശക്തമാക്കുമെന്നും സോണിയ പറഞ്ഞു.

ഇടതുമുന്നണിയുടെ മറ്റൊരു നേട്ടം രാഷ്ട്രീയവൈരവും മതവൈരവും വളര്‍ത്തിയെന്നതാണെന്ന് സോണിയ കളിയാക്കി. മതവൈരം വളര്‍ത്തുന്ന കാര്യത്തില്‍ ബിജെപിയെയും കാര്യമായി എതിര്‍ക്കേണ്ടതുണ്ട്.

കൊല്ലം ജില്ലയിലെ 12 യുഡിഎഫ് സ്ഥാനാര്‍ത്ഥികളെയും യോഗത്തില്‍ പരിചയപ്പെടുത്തി. 39 കൊല്ലം മുന്‍പ് ജവഹര്‍ലാല്‍ നെഹ്രു പ്രസംഗിച്ച കൊല്ലത്തെ കോണ്‍ഗ്രസ് ഭവന്‍ മൈതാനത്താണ് സോണിയ പ്രസംഗിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദും യോഗത്തില്‍ സംബന്ധിച്ചു.

ഇനി പത്തനംതിട്ടയിലും ആന്റണിയുടെ പ്രചാരണാര്‍ത്ഥം സോണിയ പ്രസംഗിക്കും. ശനിയാഴ്ച തന്നെ എത്രവൈകിയാലും നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സോണിയ ദില്ലിയ്ക്ക് മടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+