Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസും ബിജെപിയും രണ്ട് തട്ടില്‍

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കണമെന്നതിനെ ചൊല്ലി ആര്‍എസ്എസും ബിജെപിയും തമ്മില്‍ അഭിപ്രായ ഭിന്നത.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാടെടുക്കണമെന്നതിനെ കുറിച്ച് സംസ്ഥാന ആര്‍എസ്എസ് ഘടകം തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് കേന്ദ്ര മാനവശേഷിവികസന മന്ത്രി മുരളീ മനോഹര്‍ ജോഷി മെയ് എട്ട് ചൊവാഴ്ച അറിയിച്ചു. ആര്‍എസ്എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളെന്ന നിലയ്ക്ക് ജോഷിയുടെ പ്രസ്താവനയ്ക്ക് നല്ല പ്രസക്തിയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നതിനെ പറ്റി ആര്‍എസ്എസ് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദനും പ്രസ്താവിച്ചു. ബിജെപിയും യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ പിന്തുണയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത പത്ത് മണ്ഡലങ്ങളുടെ കാര്യം മാത്രമാണ് മുകുന്ദന്‍ പറഞ്ഞത്.

ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടിനെ പറ്റി താമസിയാതെ പ്രഖ്യാപനമുണ്ടാവുമെന്ന് മുകുന്ദനും കേന്ദ്രമന്ത്രി ഒ. രാജഗോപാലും പ്രസ്താവിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിന് തന്നെയാണെന്നുള്ള സൂചനകളാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് നല്‍കിക്കൊണ്ടിരിക്കുന്നത്.

ലീഗിന്റെയും പിഡിപിയുടെയും കൂടെ നില്ക്കുന്ന യുഡിഎഫിന് വോട്ട് നല്‍കേണ്ടതില്ലെന്നാണ് ബിജെപിയിലെ ആര്‍എസ്എസ് വിഭാഗം നേതാക്കള്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍എസ്എസ് വ്യക്തമായ നിലപാട് സ്വീകരിക്കാത്തത് സംസ്ഥാന ബിജെപി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കും. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ആര്‍എസ്എസുകാരാണ് എന്നതും ഈയവസരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+