ബിജെപിക്ക് നിരാശ
തിരുവനന്തപുരം: ഇക്കുറി കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാമെന്ന് ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന ബിജെപിക്ക് കടുത്ത നിരാശ.
മഞ്ചേശ്വരത്തും കാസര്‍കോട്ടും വിജയിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥി സി. കെ. പത്മനാഭന് മഞ്ചേശ്വരത്ത് നേടാനായില്ല. യുഡിഎഫിലെ ചെര്‍ക്കളം അബ്ദുള്ള തന്റെ ഭൂരിപക്ഷം 10, 000ല്‍ അധികം വോട്ടുകളായി വര്‍ധിപ്പിച്ചു.1996ല്‍ ബിജെപിയുടെ ബാലകൃഷ്ണ ഷെട്ടി 32413 വോട്ടുകള്‍ നേടിയിരുന്നു.
കാസര്‍കോട്ടും ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഇവിടെ മുസ്ലീം ലീഗിലെ സി. ടി. അഹമ്മദലി 16,000ത്തില്‍ അധികം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥി പി. കെ. കൃഷ്ണദാസിനെ പരാജയപ്പെടുത്തി.
തിരുവനന്തപുരം ഈസ്റിലും നേമത്തും ബിജെപി വിജയിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നു. ഈസ്റില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ഒന്നാം സ്ഥാനത്തെത്തിയ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വളരെ പ്രതീക്ഷയോടെയാണ് പാര്‍ട്ടി അഡ്വ. ബി. കെ. ശേഖറിനെ സ്ഥാനാര്‍ത്ഥിയായി ഈസ്റില്‍ അവതരിപ്പിച്ചത്.
നേമത്ത് നല്ലൊരു പോരാട്ടം നടത്താന്‍ പോലും പാര്‍ട്ടിയുടെ യുവനേതാവ് എം. എസ്. കുമാറിന് കഴിഞ്ഞില്ല.
ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചുനല്‍കിയെന്ന എല്‍ഡിഎഫ് ആരോപണത്തെ ഇത് ശരി വയ്ക്കുന്നു. എന്നാല്‍ ഇത് തുറന്ന് സമ്മതിക്കാന്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം സമ്മതിക്കുന്നില്ല. ബിജെപിയുടെ ശക്തി കേരളത്തില്‍ കുറഞ്ഞുവെന്ന് പറയാനും ബിജെപി മടിക്കുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications