Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിടറിയവരില്‍ നാല് മന്ത്രിമാരും

തിരുവനന്തപുരം: യുഡിഎഫ് മുന്നേറ്റത്തിനിടയില്‍ കാലിടറിയവരില്‍ നാല് മന്ത്രിമാരും. കേരള കോണ്‍ഗ്രസ്-ജോസഫിലെ പി.ജെ.ജോസഫും സിപിഐയിലെ കെ.ഇ.ഇസ്മയിലും കൃഷ്ണന്‍ കണിയാമ്പറമ്പിലും ആര്‍എസ്പിയിലെ വി.പി.രാമകൃഷ്ണപിള്ളയുമാണ് പരാജയപ്പെട്ടവര്‍.

പി.ജെ.ജോസഫ് തൊടുപുഴയിലും വി.പി.രാമകൃഷ്ണപിള്ള ചവറയിലും ഇസ്മയില്‍ പട്ടാമ്പിയിലും കൃഷ്ണന്‍ കണിയാമ്പറമ്പില്‍ നാട്ടികയിലുമാണ് തോറ്റത്.

6125 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്(ജോസഫ്) ഗ്രൂപ്പ് നേതാവു കൂടിയായ പി ജെ ജോസഫ് കോണ്‍ഗ്രസിലെ പി ടി തോമസിനോട് പരാജയപ്പെട്ടത്.രാമകൃഷ്ണപിള്ള ബേബി ജോണിന്റെ മകനായ ഷിബു ജോണിനോട് തോറ്റപ്പോള്‍ കെ.ഇ.ഇസ്മയില്‍ സി.പി.മുഹമ്മദിനോടാണ് തോറ്റത്. കൃഷ്ണന്‍ കണിയാമ്പറമ്പില്‍ കോണ്‍ഗ്രസിലെ ടി. എന്‍. പ്രതാപനോട് പരാജയപ്പെട്ടു.

ചെറിയാന്‍ ഫിലിപ്പ്, മീനാക്ഷി തമ്പാന്‍, സി.കെ. പത്മനാഭന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, സുലൈമാന്‍ റാവുത്തര്‍, ഫാദര്‍ മത്തായി നൂറനാന്‍, എന്നിവരാണ് തോറ്റ പ്രമുഖര്‍.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോടാണ് ഇടതുപിന്തുണയോടെ മത്സരിച്ച ചെറിയാന്‍ ഫിലിപ്പ് തോറ്റത്. ഉമ്മന്‍ചാണ്ടിയുടെ സിറ്റിംഗ് സീറ്റായ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ചെറിയാന്‍ ഫിലിപ്പ് മത്സരിച്ചത്.

കൊടുങ്ങല്ലൂരില്‍ സിപിഐയിലെ മീനാക്ഷി തമ്പാന്‍ അപ്രതീക്ഷിതമായാണ് തോറ്റത്. ചുവപ്പ്കോട്ടയായി കൊടുങ്ങല്ലൂരില്‍ ആദ്യമായാണ് യുഡിഎഫ് സ്ഥാനാര്‍ഥി തോല്‍ക്കുന്നത്. നാട്ടുകാരനായ ഉമേഷ് ചള്ളിയില്‍ തോറ്റത്.

ബിജെപിയുടെ വിജയപ്രതീക്ഷയായിരുന്ന മഞ്ചേശ്വരത്ത് സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ തോറ്റത് 13000ല്‍ പരം വോട്ടുകള്‍ക്കാണ്. മുസ്ലിം ലീഗിലെ ചെര്‍ക്കളം അബ്ദുള്ള നാലാം തവണയാണ് മഞ്ചേശ്വരത്ത് നിന്ന് വിജയിക്കുന്നത്.

കോന്നിയിലും ഇടുക്കിയിലും തിരുവനന്തപുരം വെസ്റിലും സിറ്റിംഗ് എംഎല്‍എമാരാണ് തോറ്റത്. കോന്നിയില്‍ കഴിഞ്ഞ തവണ എം.വി.രാഘവനെ തോല്പിച്ച കടമ്മനിട്ട രാമകൃഷ്ണന് ഇത്തവണ പരാജയത്തിന്റെ രുചിയറിയേണ്ടിവന്നു. തിരുവനന്തപുരം വെസ്റില്‍ കേരള കോണ്‍ഗ്രസ്-ജോസഫിലെ ആന്റണി രാജു എം.വി.രാഘവനോട് പരാജയപ്പെട്ടപ്പോള്‍ ഇടുക്കിയില്‍ സ്വതന്ത്രനായി മത്സരിച്ച സുലൈമാന്‍ റാവുത്തറിന് പരാജയം സമ്മതിക്കേണ്ടിവന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+