അല്‍ -ഉമ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
കോയമ്പത്തൂര്‍: ഉദുമല്‍പ്പെട്ട് ബോംബ് സ്ഫോടനക്കേസില്‍ പ്രതികളാക്കപ്പെട്ടിരുന്ന ഒമ്പത് അല്‍-ഉമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടു പേരെ വെറുതെ വിട്ടു. മെയ് 15 ചൊവാഴ്ചയായിരുന്നു പ്രത്യേകകോടതി കേസില്‍ വിധി പ്രസ്താവിച്ചത്.
1997 ഡിസംബറിലാണ് തമിഴ്നാട്ടിലെ ഉദുമല്‍പ്പെട്ടില്‍ കേസിനാസ്പദമായ ബോംബ് സ്ഫോടനം നടന്നത്. ബസ്സ്റ്റാന്‍ഡിനടുത്ത് സൈക്കിളില്‍ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് സ്ത്രീകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്- സി ഐ ഡി തീവ്രവാദസംഘടനയായ അല്‍ -ഉമയുടെ 11 പ്രവര്‍ത്തകരം അറസ്റ്റ് ചെയ്യുകയായിരുന്നു. മൈസൂര്‍ കേന്ദ്രമാക്കി സ്ഫോടകവസ്തുക്കള്‍ കച്ചവടം ചെയ്തിരുന്ന റിയാസ് -ഉര്‍-റഹ്മാന്‍ പിന്നീട് മാപ്പുസാക്ഷിയായി.












Click it and Unblock the Notifications