കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യം ഭക്ഷിക്കുന്നതില്‍ വര്‍ധനവ്

  • By Staff
Google Oneindia Malayalam News

കൊച്ചി: രാജ്യത്ത് മത്സ്യം കഴിയ്ക്കുന്നവരുടെ എണ്ണം കൂടിവരുന്നെന്ന് സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്(ഇന്ത്യ)യും സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും അഭിപ്രായപ്പെടുന്നു.

ഇതിന് അനുസരിച്ച് ഉള്‍നാടന്‍ മത്സ്യകൃഷി വര്‍ധിക്കുന്നില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ. ദേവദാസന്‍ മെയ് 21 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെറ്റായ സാങ്കേതിക വിദ്യ ഉപയോഗിച്ചതിലൂടെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഉള്‍നാടന്‍ മത്സ്യകൃഷിയെ രക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2020 ആകുമ്പോഴേക്കും ഇന്ത്യക്ക് 80ലക്ഷം ടണ്‍ മത്സ്യം ആവശ്യമായി വരും. ഇതിന് അനുസരിച്ച് ഉള്‍നാടന്‍ മത്സ്യകൃഷി വര്‍ധിക്കേണ്ടിയിരിക്കുന്നു. ഉള്‍നാടന്‍ മത്സ്യകൃഷിയെ കുറിച്ച് മെയ് 23 നും 24നും കൊച്ചിയില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. മന്ത്രി കെ. എം. മാണി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X