പുതുമോടിയോടെ ചമ്പക്കുളം ചുണ്ടന്‍
ആലപ്പുഴ: ആറര ലക്ഷം രൂപ ചെലവില്‍ പുതുക്കിപ്പണിത ചമ്പക്കുളം ചുണ്ടന്‍ മെയ് 24 വ്യാഴാഴ്ച രാവിലെ 9.45നും 10. 45നുമിടയ്ക്ക് നീറ്റിലിറക്കും.
ഇരുവശത്തെയും തടിയും പടികളും അമരവും പുതുക്കിപ്പണിത് ശക്തി കൂട്ടി നീറ്റിലിറക്കുന്ന ചുണ്ടനാവും ഇനി ഈ മത്സരസീസണില്‍ ചമ്പക്കുളം കരയുടെ മാനം കാക്കാന്‍ രംഗത്തുണ്ടാവുക. 343 ക്യുബിക് അടി ആഞ്ഞിലിത്തടിയും 20 ക്യുബിക് അടി മലേഷ്യന്‍ തമ്പകവും ഉപയോഗിച്ചാണ് പണി പൂര്‍ത്തിയാക്കിയത്.
കോഴിമുക്ക് നാരായണനാശാരിയുടെ മകന്‍ ഉമാമഹേശ്വരന്റെ നേതൃത്വത്തില്‍ 12 പേരടങ്ങുന്ന സംഘമാണ് പണി പൂര്‍ത്തിയാക്കിയത്. 1974ലായിരുന്നു ഇതിന് മുമ്പ് ചമ്പക്കുളം ചുണ്ടന്‍ പുതുക്കിപ്പണിതത്. അന്ന് നാട്ടുകാരില്‍ നിന്നും പിരിവെടുത്താണ് പണിക്കുള്ള തുക കണ്ടെത്തിയത്.
നെഹ്രുട്രോഫി, ചമ്പക്കുളം മൂലം വള്ളംകളി, നീരേറ്റുപുറം വള്ളംകളി, കുമരകം വള്ളംകളി എന്നിവയില്‍ ചമ്പക്കുളം ഹാട്രിക്ക് നേടിയിട്ടുണ്ട്. എറണാകുളം ഇന്ദിരാഗാന്ധി വള്ളംകളി, ആലപ്പുഴ ടൂറിസം വള്ളംകളി എന്നിവയിലും ചമ്പക്കുളം വിജയിച്ചിട്ടുണ്ട്.












Click it and Unblock the Notifications