മുഷറഫിന് ഔദ്യോഗിക ക്ഷണം
ദില്ലി: കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി വാജ്പേയി പാകിസ്ഥാന്‍ ഭരണാധികാരി പര്‍വേസ് മുഷറഫിനെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു.
പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സുധീര്‍ വ്യാസ് മെയ് 25 വെള്ളിയാഴ്ച പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുസ് സത്താറിനെ കണ്ട് മുഷറഫിനും ബീഗം മുഷറഫിനുമുള്ള ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം അറിയിച്ചു. പാകിസ്ഥാനുമായി സൗഹാര്‍ദപരവും സമാധാനപരവുമായ ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യ എക്കാലവും ശ്രമിച്ചിരുന്നുവെന്ന് ക്ഷണക്കത്തില്‍ വാജ്പേയി വ്യക്തമാക്കിയതായി വിദേശകാര്യവകുപ്പിന്റെ വക്താവ് അറിയിച്ചു.
നമ്മുടെ പൊതു ശത്രു ദാരിദ്യ്രമാണ്. നമ്മുടെ ജനതയുടെ നന്മയ്ക്കായി സമാധാനം മാത്രമാണ് പോംവഴി. മുമ്പ് തുടങ്ങിയ ചര്‍ച്ചകള്‍ നമുക്ക് തുടരാം. കശ്മീര്‍ അടക്കമുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാം- വാജ്പേയി കത്തില്‍ പറയുന്നു.












Click it and Unblock the Notifications