Get Updates
Get notified of breaking news, exclusive insights, and must-see stories!

നെടുമ്പാശേരി മൂന്നാം വര്‍ഷത്തിലേക്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് മെയ് 25 വെള്ളിയാഴ്ച രണ്ട് വയസ്സ് തികഞ്ഞു. സാമ്പത്തിക പ്രതിസന്ധികളുടെ ഭാരമുണ്ടെങ്കിലും പുതിയ വികസനപ്രതീക്ഷയോടെയാണ് നെടുമ്പാശേരി വിമാനത്താവളം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത്.

ഇപ്പോള്‍ വിമാനത്താവളത്തിന് 42 കോടിയുടെ നഷ്ടമുണ്ട്. 15 കോടിയുടെ പ്രവര്‍ത്തന ലാഭമുണ്ടാകുന്നുണ്ടെങ്കിലും നേരത്തെയെടുത്ത കനത്ത വായ്പയ്ക്ക് നല്കേണ്ടി വരുന്ന പലിശയാണ് നെടുമ്പാശേരിയുടെ വളര്‍ച്ചയ്ക്ക് തടസ്സം നില്ക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് 288 കോടിയുടെ മൂലധനത്തോടെ പ്രവര്‍ത്തനമാരംഭിച്ചതാണ് നെടുമ്പാശേരി. പക്ഷെ ഇതില്‍ 280 കോടിയും വായ്പയായിരുന്നു. ഈ വായ്പയുടെ കനത്ത പലിശയാണ് പ്രധാന തലവേദന. ഓഹരി വിഹിതം വര്‍ധിപ്പിച്ച് വായ്പ തിരിച്ചടക്കുകമാത്രമാണ് കടഭാരത്തില്‍ നിന്നും പുറത്തു കടക്കാനുള്ള ഏക മാര്‍ഗം.

സംസ്ഥാനത്തെ ഭരണമാറ്റത്തെ നെടുമ്പാശേരിയുടെ ഓഹരിയുടമകള്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സര്‍ക്കാരിന്റെ സഹായമുണ്ടെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്നു തന്നെ ഓഹരിയുടമകള്‍ പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+