വക്കം സ്പീക്കര്‍ , സുന്ദരന്‍ നാടാര്‍ ഡെ.സ്പീക്കര്‍
തിരുവനന്തപുരം: വക്കം പുരുഷോത്തമനെ സ്പീക്കറാക്കാന്‍ ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. മെയ് 24 വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ആണ് ഇക്കാര്യം തീരുമാനമായത്.
സുന്ദരന്‍ നാടാരായിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികളിലേക്കുള്ളവര്‍ ഗ്രൂപ്പില്ലാത്തവരായിരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദേശമനുസരിച്ചാണ് വക്കത്തെയും സുന്ദരന്‍നാടാരെയും ഈ പദവികളിലേക്ക് തിരഞ്ഞെടുത്തത്.
സ്പീക്കര്‍ പദവി കൂടി തങ്ങള്‍ക്ക് വേണമെന്ന് കരുണാകരന്‍ വാശിപിടിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് വക്കത്തിന്റെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ഐ ഗ്രൂപ്പ് എതിര്‍ത്തില്ല.
അഞ്ചാം തവണ നിയമസഭാംഗമാകുന്ന വക്കം സ്പീക്കറാകുന്നത് ഇത് രണ്ടാം തവണയാണ്. അച്യുതമേനോന്‍ മന്ത്രിസഭയിലും നായനാര്‍ മന്ത്രിസഭയിലും അംഗമായിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ലഫ്. ഗവര്‍ണറായിരുന്നു. കെപിസിസിഅംഗം, എഐസിസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications