ഡോ.അടിയോടിയുടെ മൃതദേഹം കൊണ്ടുവന്നു
ദില്ലി: ദില്ലിയിലെ ഔദ്യോഗികവസതിയില്‍ മെയ് 28 തിങ്കളാഴ്ച ഹൃദ്രോഗബാധയെ തുടര്‍ന്ന് അന്തരിച്ച പ്രമുഖ വിദ്യാഭ്യാസവിചക്ഷണന്‍ ഡോ. കെ.ജി. അടിയോടിയുടെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. മെയ് 29 ചൊവാഴ്ച രാവിലെ വിമാനമാര്മാണ് ഡോ.കെ.ജി. അടിയോടിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ഭാര്യ തങ്കവും മക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
കൊച്ചി സര്‍വകലാശാലയുടെ മുന്‍ വിസിയും യുപിഎസ്സി അംഗവുമായിരുന്ന ഡോ.കെ.ജി. അടിയോടി(64) ദില്ലിയിലെ ഔദ്യോഗിക വസതിയില്‍വച്ചാണ് അന്തരിച്ചത്. ദില്ലി തിലക് മാര്‍ഗ് തിലക് ലൈനിലെ സി-1/6 ഔദ്യോഗിക വസതിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.
ഹൃദ്രോഗ ബാധയായിരുന്നു മരണകാരണം. ഒരു ഔദ്യോഗികയോഗത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ ഇദ്ദേഹം കുഴഞ്ഞുവീണു. ആള് ഇന്ത്യാ ഇന്സ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാനഡിയില്‍ എഞ്ചിനീയറായ നിര്‍മല്‍, അപ്പോളോ ടയേഴ്സില്‍ എഞ്ചിനീയറായ രാജേഷിന്റെ ഭാര്യ ലക്ഷ്മി എന്നിവര്‍ മക്കളാണ്.