കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിരാഗാന്ധിയുടെ വധം ആഘാതമായപ്പോള്‍...

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984 ഒക്ടോബര്‍ 31ന് വെടിയേറ്റു വീണപ്പോള്‍ സദാശിവനും തളര്‍ന്നുവീണു. 16 വര്‍ഷങ്ങള്‍ക്ക് ശേഷവും സദാശിവന്‍ തളര്‍ന്നുകിടക്കുന്നു....

കൊല്ലം ജില്ലയിലെ കൊട്ടിയത്തുള്ള ഒരു ബീഡിത്തൊഴിലാളിയായിരുന്നു സദാശിവന്‍. നിത്യവും ഉള്ള ജോലിക്കിടയിലാണ് ഒരു ദിവസം ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത സദാശിവന്‍ അറിഞ്ഞത്.

ഇന്ദിരാഗാന്ധിയെ വെടിവച്ചു കൊന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയുമായി ആളുകള്‍ പരക്കം പായുന്നു. കടകള്‍ അടപ്പിക്കുന്നു. കവലയിലുണ്ടായിരുന്ന സദാശിവന്‍ വാര്‍ത്ത കേട്ടയുടനെ തളര്‍ന്നുവീഴുകയായിരുന്നു. പിന്നെ ഇന്നുവരെ സദാശിവന്‍ മിണ്ടിയിട്ടുപോലുമില്ല. സദാശിവന്റെ ഇടതുവശം ഇപ്പോഴും നിര്‍ജീവം.

പിന്നെ ചികിത്സയുടെ കാലമായിരുന്നു. കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം. അവര്‍ കൈയൊഴിഞ്ഞപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിന് തകരാറുണ്ടെന്നും ഏത് നിമിഷവും സദാശിവന്‍ മരിക്കാമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം. പിന്നെ സദാശിവന്റെ വലതുകാല്‍ മുറിച്ചുനീക്കേണ്ടിയും വന്നു.

അന്ന് 39 വയസുണ്ടായിരുന്ന സദാശിവനായിരുന്നു കുടുംബത്തിന്റെ താങ്ങും തണലും. ഭര്‍ത്താവ് തളര്‍ന്നുവീണെങ്കിലും കശുവണ്ടിത്തൊഴിലാളിയായ സദാശിവന്റെ ഭാര്യ ഇന്ദിരയുടെ അധ്വാനം കൊണ്ട് രണ്ട് പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ കഴിഞ്ഞു. സദാശിവന്റെ ചികിത്സയ്ക്കും മരുന്നിനുമായുള്ള ചെലവ് താങ്ങാനാവാതെ വന്നപ്പോള്‍ ഇന്ദിരയ്ക്ക് വീടും പറമ്പും വില്‍ക്കേണ്ടി വന്നു.

1991ല്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സദാശിവന്‍ ആശുപത്രിയിലായിരുന്നു. മരണവിവരം ഇന്ദിര സദാശിവനെ അറിയിച്ചപ്പോള്‍ സദാശിവന്റെ ദു:ഖം ഒരു നീണ്ട തേങ്ങലില്‍ ഒതുങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X