നേപ്പാള്‍ കൊല: അബദ്ധമെന്ന് ഗ്യാനേന്ദ്ര
കാഠ്മണ്ഡു: നേപ്പാളിലെ രാജകുടുംബം കൂട്ടക്കൊല ചെയ്യപ്പെട്ടത് കൈയബദ്ധമാണെന്ന് രാജാവിന്റെ ചുമതല വഹിക്കുന്ന രാജകുമാരന് ഗ്യാനേന്ദ്ര വ്യക്തമാക്കി. ഓട്ടോമാറ്റിക് ആയുധത്തില്‍ നിന്ന് അബദ്ധത്തില്‍ പുറപ്പെട്ട വെടിയുണ്ടകളാണ് രാജാവിന്റെയും രാഞ്ജിയുടെയും മറ്റു രാജകുടുംബാംഗങ്ങളുടെയും കൊലയില്‍ കലാശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ എല്ലാവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നും ജൂണ്‍ മൂന്ന് ഞായറാഴ്ച അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജകുടുംബത്തിന്റെ കൊലയെക്കുറിച്ച് നേപ്പാള്‍ ആദ്യമായി ഇറക്കുന്ന ഔദ്യോഗിക അഭിപ്രായമാണിത്.
ശനിയാഴ്ചയാണ് രാജാവും രാജ്ഞിയും രാജകുടുംബത്തിലെ മറ്റ് എട്ട് പേരും കൊല്ലപ്പെട്ട വിവരം ലോകം അറിയുന്നത്. കൂട്ടക്കൊല നടത്തിയത് ആരെന്നതിനെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. കിരിടാവകാശിയായ ദീപേന്ദ്ര രാജകുമാരനാണ് കൊല നടത്തിയതെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. സ്വയം വെടിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രാജകുമാരന് ഇപ്പോഴും ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്. രാജവംശത്തിന്റെ പുതിയ അവകാശിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം തന്നെ രാജകുടുംബാംഗങ്ങളുടെ ശവസംസ്കാരം നടന്നു. സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ നേപ്പാളിലെ തെരുവീഥികളിലേക്ക് ജനം ഒഴുകിയെത്തിയിരുന്നു. വിലാപയാത്രയ്ക്കിടയില്‍ നേപ്പാളിലെ ഗിരിജാ പ്രസാദ് കൊയ്രാള സര്‍ക്കാരിനെ പ്രതിഷേധവും ഇരമ്പിയിരുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications