എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: 11-ാം നിയമസഭയുടെ ആദ്യസമ്മേളനം ജൂണ്‍ അഞ്ച് ചൊവാഴ്ച ആരംഭിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം ആരംഭിച്ചത്.
പ്രൊടെം സ്പീക്കര്‍ കെ. നാരായണക്കുറുപ്പാണ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. അക്ഷരമാലാക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രി ചെര്‍ക്കളം അബ്ദുള്ള ആദ്യം സത്യപ്രതിജ്ഞ ചെയ്തു.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ അഞ്ചാമതായും മുഖ്യമന്ത്രി എ.കെ.ആന്റണി ഒമ്പതാമതായും സത്യപ്രതിജ്ഞ ചെയ്തു. വൈകിയെത്തിയ ബിനോയ് വിശ്വം ആണ് അവസാനമായി പ്രതിജ്ഞയെടുത്തത്. മുന്‍മന്ത്രി എ.സി. ഷണ്മുഖദാസും മന്ത്രി പി. ശങ്കരനും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയില്ല.
ഡൊമിനിക് പ്രസന്റേഷനും ഡി.സുഗതനും ഇംഗ്ലീഷിലും സി.കെ.മണി തമിഴിലും പ്രതിജ്ഞയെടുത്തപ്പോള്‍ മറ്റെല്ലാ അംഗങ്ങളും മാതൃഭാഷയിലാണ് സത്യവാചകം ചൊല്ലിയത്. പരിക്കേറ്റ പി. നാരായണനെ ക്രച്ചസിലാണ് നിയമസഭയിലെത്തിച്ചത്.
ബുധനാഴ്ച സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തിരഞ്ഞെടുപ്പ് നടക്കും. എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി ടി.കെ. ബാലനായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.












Click it and Unblock the Notifications