Get Updates
Get notified of breaking news, exclusive insights, and must-see stories!

വായന മരിച്ചിട്ടില്ല: സുധാകരന്‍

തിരുവനന്തപുരം: വായിച്ചു വളരുക എന്ന മുദ്രാവാക്യത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും ഇന്നത് കമ്പ്യൂട്ടറിലൂടെ വായിക്കുക എന്നായി മാറിയിട്ടേയുള്ളൂവെന്നും സ്പോര്‍ട്സ്-വനം മന്ത്രി കെ.സുധാകരന്‍.

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജൂണ്‍ നാല് തിങ്കളാഴ്ച സംഘടിപ്പിച്ച ഇലക്ട്രോണിക് റീഡിംഗ് (ഈ-റീഡിംഗ്) ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവരസാങ്കേതികരംഗത്ത് കേരളത്തിന്റെ പിന്നോക്കാവസ്ഥ മാറണമെങ്കില്‍ വിവരസാങ്കേതികവിദ്യയെ കുറിച്ച് അവബോധമുള്ള തലമുറയുണ്ടാകണം. ഇതിനായി വ്യക്തമായ പരിശീലന സമ്പ്രദായം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് സര്‍ക്കാരിന് സ്വകാര്യമേഖലയുടെ സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.

വിവരസാങ്കേതിക പഠനം സാര്‍വത്രികമാക്കിയില്ലെങ്കില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും സേവന മേഖലയിലെ കുറഞ്ഞ ശമ്പളം വാങ്ങുന്ന തൊഴിലാളികളും തമ്മിലുള്ള അന്തരം വര്‍ധിക്കുമെന്ന് ശില്പശാലയില്‍ അധ്യക്ഷനായിരുന്ന ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.

പി.എന്‍.പണിക്കരുടെ ചരമവാര്‍ഷികദിനമായ ജൂണ്‍ 19 ചൊവാഴ്ച മുതല്‍ വായനാദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. ഈ വര്‍ഷത്തെ വായനാദിനം മുതല്‍ ഈ റീഡിംഗിനും പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് പണിക്കര്‍ ഫൗണ്ടേഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+