അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു
കണ്ണൂര്‍: വളപട്ടണത്തിനടുത്ത് കൊളച്ചേരിയില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു. ബിച്ചിച്ചേരി ഗോപാലന്‍ (65), ഭാര്യ ടി.വി.സരോജിനി (46), മക്കളായ വിനിത (21), അനിത (20), സവിത (19) എന്നിവരാണ് മരിച്ചത്.
അഞ്ചു പേരെയും വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. മരിക്കുന്നതിനു മുമ്പ് ഗോപാലന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ബാങ്കില്‍ 5000 രൂപയോളം കടം അടച്ചുതീര്‍ക്കാനുണ്ടെന്ന് എഴുതിയിട്ടുണ്ട്.
രാവിലെ പാല്‍ കൊണ്ടുവന്നിരുന്ന വാഹനം എത്തിയിട്ടും ആരും പാല്‍ വാങ്ങാനെത്താത്തതിനെ തുടര്‍ന്ന് വീട് പരിശോധിച്ചപ്പോഴാണ് അഞ്ചു പേരും മരിച്ചുകിടക്കുന്നത് കണ്ടത്.
വിനിതയും അനിതയും സവിതയും വിവാഹിതരായിരുന്നില്ല. വിനിതയ്ക്ക് അപസ്മാര രോഗമുണ്ടായിരുന്നത്രെ. വിനിത ഒരു ഫാന്‍സി കടയില്‍ ജോലി നോക്കുകയായിരുന്നു. വിനിതയുടെ രോഗവും പെണ്‍കുട്ടികളുടെ വിവാഹപ്രശ്നവും കുടുംബത്തെ ഏറെ അലട്ടിയിരുന്നു എന്നാണ് ബന്ധുക്കളും അയല്‍ക്കാരും പറയുന്നത്.












Click it and Unblock the Notifications